the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ പണിമുടക്ക് ദിവസം ഭഗവാന് കാണിക്ക 50 ലക്ഷത്തിലേറെ

ഗുരുവായൂർ: ദേശീയ പണിമുടക്ക് ദിവസമായ ബുധനാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ലഭിച്ചത് 5469341 രൂപ. പണിക്കുടക്ക് ദിവസമായാലും ബുധനാഴ്ച ഗുരുവായൂർ ക്ഷേത്രസന്നിധി കല്യാണ മേളത്തിലായിരുന്നു. 19 വിവാഹങ്ങളാണ് നടന്നത്. പണിമുടക്ക് ദിനത്തിലും ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യം തേടി പതിനായിരങ്ങളെത്തി.

ദർശനത്തിനെത്തിയ പതിനായിരത്തോളം ഭക്തർക്ക്  ദേവസ്വം പ്രസാദ ഊട്ട്  തയ്യാറാക്കി നൽകി. ഹോട്ടലുകൾ അടഞ്ഞു കിടന്ന സാഹചര്യത്തിൽ ഗുരുവായൂർ ദേവസ്വത്തിൻ്റെ സഹായം ഭക്തർക്ക് ഏറെ ആശ്വാസമായി. 

ചൊവ്വാഴ്ച രാത്രി മുതൽ ഭക്തർ ഗുരുവായുരിലത്തിയിരുന്നു. ക്ഷേത്രത്തിനു മുന്നിലെ നടപ്പുരകളിലാണ് പലരും രാത്രി ചെലവഴിച്ചത്. ഭഗവത് ദർശനത്തിനും നല്ല തിരക്ക് അനുഭവപ്പെട്ടു.

വരി നിൽക്കാതെ ദർശനം നടത്താനുള്ള നെയ് വിളക്ക് വഴിപാടിൽ നിന്നുള്ള വരുമാനം 1219500 രൂപയും. തുലാഭാരം വഴിപാടിൽ നിന്ന് 1611320 രൂപയും പാൽപായസം, നെയ്പ‌ായസം വഴിപാടുകളിൽ നിന്ന് 583650 രൂപയും, 14100 രൂപ ചോറൂൺ വഴിപാടിനും ലഭിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts