the digital signature of the temple city

പ്രതികൂല കാലാവസ്ഥ ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശ്ശനം വൈകും..

ഗുരുവായൂർ: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം അനിശ്ചിതത്വത്തിൽ. ഇന്ന് രാവിലെ രാവിലെ 8:40ന്‌ ശ്രീകൃഷ്ണ കോളേജ്‌ ഗ്രൗണ്ടിൽ ഇറങ്ങേണ്ട ഹെലികോപ്ടർ ഇറക്കാൻ സാധിച്ചിട്ടില്ല. ഏറെനേരം ഗ്രൗണ്ടിന് ചുറ്റും ഹെലികോപ്റ്റർ വട്ടമിട്ട് പറന്നെങ്കിലും ലാൻഡ് ചെയ്യാനായില്ല. തുടർന്ന് തിരിച്ചുപോയി. കൊച്ചിയിൽ മറ്റൊരു പരിപാടിയിൽ പങ്കെടുത്തശേഷം ഗുരുവായൂർ സന്ദർശനം നടത്തുമെന്നാണ് കരുതുന്നത്. മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം താത്കാലികമായി പിൻവലിക്കാൻ പോലീസിന്‌ അറിയിപ്പ്‌ ലഭിച്ചു. എന്നാൽ പുതിയ അറിയിപ്പ്‌ വരും വരെ പോലീസ്‌ നഗരത്തിൽ നിലയുറപ്പിക്കും.

ഉപരാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സുരക്ഷാ മുന്നൊരുക്കത്തിന്റൈ ഭാഗമായി രാവിലെ എട്ട് മുതല്‍ പത്തു മണി വരെ വിവാഹം, ചോറൂണ്‍, ക്ഷേത്ര ദര്‍ശനം എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts