ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഏഴ് മുതല്‍ 10 വരെ ഗതാഗത നിയന്ത്രണം. ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ വരെ രാവിലെ എട്ടു മുതല്‍ 10 വരെ ഗതാഗതം നിരോധിക്കും. ഇരുചക്ര വാഹനങ്ങളും കടത്തി വിടില്ല. തൃശ്ശൂര്‍ ഭാഗത്തുനിന്ന് വാഹനങ്ങള്‍ ചൂണ്ടലില്‍ നിന്ന് കുന്നംകുളം വഴി പോകണം. ഗുരുവായൂര്‍ കൈരളി ജങ്ഷനിലെത്തി മടങ്ങണം. പഞ്ചാരമുക്ക് ഭാഗത്ത് നിന്നും ഗുരുവായൂരിലേക്ക് പ്രവേശനമില്ല. രാവിലെ എട്ട് മുതല്‍ ഉപരാഷ്ട്രപതി മടങ്ങുന്നതു വരെ ക്ഷേത്ര നടപ്പന്തലുകളിലേക്ക് ആരേയും പ്രവേശിപ്പിക്കില്ല. ഈ സമയങ്ങളില്‍ വിവാഹം, ചോറൂണ്‍ എന്നിവയും നടക്കില്ല. 7.30 മുതല്‍ ഉപരാഷ്ട്രപതി മടങ്ങും വരെ ആരെയും ദര്‍ശനത്തിന് കടത്തിവിടില്ല. ഡി.ജി.പി രവത ചന്ദ്രശേഖരന്‍, ഐ.ജി രാജ്പാല്‍ മീണ, ഡി.ഐ.ജി എസ്. ഹരിശങ്കര്‍, കമീഷണര്‍ ആര്‍. ഇളങ്കോ എന്നിവര്‍ ഗുരുവായൂരിലെത്തി സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി.

