the digital signature of the temple city

ഗുരുവായൂർ വികസനത്തിന് പ്രത്യേക സമിതി വേണം; ചേമ്പര്‍ ഓഫ് കോമേഴ്‌സ്

ഗുരുവായൂരിൻ്റെ വികസനം കണക്കിലെടുത്ത് വകുപ്പുകളുടെ ഏകോപനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സ്പെഷൽ വെഹിക്കിൾ പർപ്പസ് എന്ന പേരിൽ കമ്മിറ്റി രൂപികരിക്കണമെന്ന് ഗുരുവായൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. എം.പി.സുരേഷ് ഗോപി ,എം എൽ എ എൻi കെ.അക്ബർ എം എൽ എ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചുi ഗുരുവായൂർ മേൽപ്പാലത്തിന് താഴെ വൃത്തിയാക്കി പാർക്കിംഗ് സൗകര്യം ഒരുക്കാനും കാനകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാനും തിരുവെങ്കടം അടിപ്പാത നിർമ്മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

- Advertisement - Guruvayoor image

2025-27 വർഷത്തെ ഭാരവാഹികളായി പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസിൻ: (വൈസ് പ്രസിഡണ്ട്)
കെ.പി.എ.റഷീദ് (സെക്രട്ടറി)
അഡ്വ: രവി ചങ്കത്ത് (ജോ.സെക്രട്ടറി)
ടി.വി.ഉണ്ണികൃഷ്ണൻ ( ട്രഷറർ)
ആർ.വി. റാഫി, അഡ്വ.വി.എൽ.സെബി (ഓഡിറ്റർ)
മുരളീധര കൈമൾ, ആർ.വി.മുഹമ്മദ്, ഉണ്ണികൃഷ്ണൻ കെ.ആർ.പ്രകാശൻ, പി എസ്.അബ്ദുൾ റഷീദ് ഭവനം, രാജേഷ് ഒ.വി ( ഓഫീസ് സെക്രട്ടറി) എക്സി.. കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസിൻ അദ്ധ്യക്ഷനായി: സെക്രട്ടറി അഡ്വ: രവിചങ്കത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ആർ.വി. റാഫി വരവ്’ ചെലവ് കണക്കുകൾ അവതരിപ്പിച്ച :കൺവീനർ മുരളീധര കൈമൾവിശക്കുന്നവയറിനൊരു പൊതിച്ചോറ് കണക്കുകൾ അവതരിപ്പിച്ചു പി എസ് പ്രേമാനന്ദൻ ,എം കെ .നാരായണൻ നമ്പൂതിരി
എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts