the digital signature of the temple city

ഗുരുവായൂര്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണവും വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് സ്വീകരണവും

ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിഭാരവാഹികളുടെ സ്ഥാനാരോഹണവും വാർഡ് പ്രസിഡൻ്റുമാർക്കുള്ള സ്ഥീകരണവും മുൻ എംഎൽഎ പി എ മാധവൻ ഉദ്ഘാടനം ചെയ്തു.നേരത്തെ മഹാത്മാഗാന്ധി പ്രതിമയിൽ(ഗാന്ധിസ്മൃതി മണ്ഡപത്തിൽ) ഒത്ത് ചേർന്ന് പുഷ്പാർച്ചന അർപ്പിച്ച് നഗരസഭ ലൈബ്രറി ഹാളിൽ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പുതിയ മണ്ഡലം ഭാരവാഹികളെയും, വാർഡ് പ്രസിഡണ്ടുമാരെയും പി.എ. മാധവൻഉപഹാരം നൽകിയും, ഒ.കെ.ആർ മണികണ്ഠൻ മധുരം നൽകിയും സ്ഥീകരിച്ചു.

- Advertisement - Guruvayoor image
1002730005

മുൻ നഗരസഭ വൈസ് ചെയർമാൻ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ചരമവാർഷികദിനം കൂടിയായതിനാൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരിയ്ക്കുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, ഗുരുവായൂർ മണ്ഡലം ഇൻ ചാർജ്ജ്.കെ. നവാസ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി. ഉദയൻ, മറ്റു് നേതാക്കളായ, ആർ. രവികുമാർ, കെ.പി.എ.റഷീദ്, ബാലൻ വാറണാട്ട്, സി.എസ് സൂരജ്, നിഖിൽജി കൃഷ്ണൻ, പ്രതീഷ് ഒടാട്ട്,കെ.കെ. രജ്ജിത്ത്, പ്രിയാ രാജേന്ദ്രൻ, ശശി വല്ലാശ്ശേരി, ഏ .കെ .ഷൈമിൽ എന്നിവർ പ്രസംഗിച്ചു . നേതാക്കളായ ശശി വാറണാട്ട്, പി. ഐ. ലാസർ , സ്റ്റീഫൻജോസ്, ടി.കെ. ഗോപാലകൃഷ്ണൻ, ബിജു അകമ്പടി , റെയ്മണ്ട് , വി. എസ്. നവനീത്, ഹരി എം വാര്യർ, മോഹൻദാസ് ചേലനാട്ട്, സുഷബാബു, എം.വി. രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts