ഗുരുവായൂരിൻ്റെ പ്രഥമ വൈസ് ചെയർമാനും സാമൂഹ്യ രംഗത്തും സാംസ്ക്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിഒന്നാം ചരമ വാർഷികം വിവിധ പരിപാടികളോടെ 2025 ജൂൺ 27 വെള്ളിയാഴ്ച വൈകീട്ട് 4.30 ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ വച്ച് ആചരിക്കും.
വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ നാമധേയത്തിൽ വർഷം തോറും നൽകുന്ന പ്രാദേശിക ലേഖകനുള്ള മാധ്യമ പുരസ്ക്കാരത്തിന് ഇത്തവണ അർഹനായിരിക്കുന്നത് ചന്ദ്രിക ദിനപത്രം ചാവക്കാട് ലേഖകനായ റാഫി വലിയകത്താണ്.
1996 മുതൽ ചാവക്കാട്
ചന്ദ്രിക പത്രത്തിന്റെ റിപ്പോർട്ടർ ആയി പ്രവർത്തിക്കുന്ന റാഫി ചാവക്കാട്, തൃശൂർ ബ്യൂറോയിലും പ്രവർത്തിച്ചു.
ചാവക്കാട് പ്രസ് ഫോറം പ്രസിഡണ്ട് എന്ന നിലയിൽ ദീർഘകാലമായി പ്രവർത്തിച്ചു വരുന്നു
ഇന്ത്യക്ക് പുറത്ത് നിന്നും ആദ്യമായി ഇറങ്ങിയ മലയാള പത്രമായ
മലയാളം ന്യൂസ് (സൗദ്യ അറേബ്യ)
സ്പെഷൽ റിപോർട്ടറായും
ചന്ദ്രിക റിപോർട്ടിങ്ങിനൊപ്പം പ്രവർത്തിച്ചു വന്നു
10 വർഷo കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പറും സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാനായിട്ടുണ്ട്
ഒരുമനയൂർ സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ച റാഫി
നിലവിൽ ഡയറക്ടറാണ്.
മികച്ച പൊതു പ്രവർത്തകന്നുള്ള പാലിയത്ത് ചിന്നപ്പൻ സ്മാരക പുരസ്കാരത്തിന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി നായർ സമാജം ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുന്ന ശ്രീ വി അച്ചുത കുറുപ്പ് അർഹനായിരിക്കുന്നു.
ഐക്കര പുത്തൻ വീട്ടിൽ വാസുദേവ കുറുപ്പ്-ശങ്കരിയമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു. 1975 മുതൽ ഗുരുവായൂരിൽ സ്ഥിരതാമസം. എൻ എസ് എസ് കരയോഗത്തിലൂടെ പൊതു പ്രവർത്തന രംഗത്ത് സജീവമായി. 1993 ൽ നായർ സമാജം സംഘടനക്ക് രൂപം നൽകി. പൊതുജനപങ്കാളിത്തത്തോടെ അഷ്ടമി രോഹിണി ആഘോഷം ജനകീയമാക്കുന്നതിന് നേതൃത്വം നൽകി. 1997 ൽ നായർ സമാജത്തിന് ആംബുലൻസ് വാങ്ങി സമൂഹത്തിന് ഉപയുക്തമാക്കി. എക്സ്പ്രസ്സിലൂടെ മാധ്യമരംഗത്ത് എത്തി. ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട്, എ.യു പി സ്കൂൾ പി.ടി എ പ്രസിഡണ്ട്, ലൈഫ് കെയർ മൂവ്മെൻ്റ് സൊസൈറ്റി സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. “സ്നേഹ സ്പർശം” എന്ന പേരിൽ വയോധികരുടെ കൂട്ടായ്മ രൂപീകരിച്ചു. മൂന്ന് പതിറ്റാണ്ടായി ” കുറൂരമ്മ” ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു. നല്ല പൊതു പ്രവർത്തകനുള്ള IMA അവാർഡിന് അർഹനായിട്ടുണ്ട്.
ട്രസ്റ്റ് അംഗവും സഹകാരിയുമായിരുന്ന എ.പി മുഹമ്മദുണ്ണിയുടെ സ്മാരകമായി ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് ഇത്തവണ അർഹനായിരിക്കുന്നത് മറ്റം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായ എം.കെ അപ്പു ആണ്.
കഴിഞ്ഞ മുപ്പത് വർഷമായി സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നു 1996 മുതൽ മറ്റം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ. 2008 ലും2014ലും പ്രസിഡന്റ് ആയി തെരെത്തെടുക്കപ്പെട്ടു. നിലവിൽ ഡയറക്ടറാണ്. 1979 ലും 1986ലും പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു
KSUവിന്റെ ഓണത്തിന് ഒരു പറ നെല്ല് പദ്ധതി മുതൽ പ്രവത്തകൻ. 1976 മുതൽ പൊതു പ്രവർത്തനം. നാടക നടൻ നാടക സംവിധാനം (അമേച്ചർ). ഗുരുവായൂർ ദേവസ്വം ഇലക്ടിക്കൽ സെക്ഷൻ ജീവനക്കാരനായിരുന്ന അപ്പു ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്, 25 വർഷം ദളിത് കോൺഗ്രസ്സിൻ്റെ കുന്ദംകുളം നിയോജക മണ്ഡലം പ്രസിഡന്റ്, 10 വർഷം പാവറട്ടി ബ്ലോക്ക് പ്രസിഡന്റ് ആയി പ്രവർത്തിച്ചു.ഇപ്പോൾ കോൺഗ്രസ്സ് പാവറട്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ്,ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി, ജി വകാരുണ്യ സംഘടനയായ എം ഫാസ്ന്റെ എക്സിക്യൂട്ടീവുമെമ്പർ എന്ന നിലയിൽ പ്രവർത്തിക്കുന്നു.
വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ സ്മരണാർത്ഥം ഗുരുവായൂർ നഗര മേഖലയിൽ 2025 വർഷത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിക്കും.
മുൻ നിയമസഭാ സ്പീക്കർ അഡ്വ തേറമ്പിൽ രാമകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്നതുമാണ്.
മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ശ്രീ ടി വി ചന്ദ്രമോഹൻ Ex MLA മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ ശ്രീ എം കൃഷ്ണദാസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ചികിൽസാ സഹായം വിതരണം ചെയ്യും.
നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ,
ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് സി എ ഗോപ പ്രതാപൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഓ.കെ ആർ മണികണ്ഠൻ, പ്രസ്സ് ക്ലബ് പ്രസിഡണ്ട് ആർ ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡണ്ട് ലിജിത്ത് തരകൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും.





