പൈതൃകം ഗുരുവായൂർ, പഴുവിൽ ഗോകുലം പബ്ലിക്ക് സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ജൂൺ 21 ശനിയാഴ്ച്ച സമു ചിതമായി ആചരിക്കുന്നു. കാലത്ത് 9 മണിക്ക് രുഗ്മിണി റീജൻസിയിൽ ആരംഭിക്കുന്ന ചടങ്ങ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ ഉദ്ഘാടനം ചെയ്യും.തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടറും, യോഗാചാര്യനുമായ ഡോ. പി. ഏ. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.

നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച്കൊണ്ട് യോഗാ പ്രദർശനവും ഒരുക്കുന്നുണ്ട്. യോഗപ്രദർശനത്തിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ പ്രോഗ്രാം കൺവീനർമാരുമായി ബന്ധപ്പെടേണ്ടതാണ്
കൺവീനർമാർ
ശ്രീ. ജയൻ കെ. മേനോൻ (9496215342)
ശ്രീ. രാജേഷ് ഓ. വി.( 9961610486).

