തൃശ്ശൂർ പൂരം തിരുവമ്പാടി വിഭാഗത്തിൻെറ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ ഇലത്താള പ്രമാണിയും മദ്ധ്യ കേരളത്തിലെ വാദ്യനിരയിലെ ഇലത്താള വിദ്വാനുമായ ചേലക്കര സൂര്യനാരായണന് തിരുവെങ്കിടം പാന യോഗത്തിന്റെ ആഭിമുഖ്യത്തിൽ കലാകാര കൂട്ടായ്മയിൽ ആദരാഞ്ജലികൾ അർപ്പിച്ച് അനുസ്മരിച്ചു…
വാദ്യ രംഗത്ത് സക്രിയവും, സജീവവുമായ സാന്നിധ്യ നിറവോടെ അരങ്ങുവാണിരുന്ന ഈ അതുല്യ കലാകാരന്റെ അകാല നിര്യാണം വാദ്യലോകത്ത് തീരാ നഷ്ടവും , വിടവുമാണെന്ന് വരുത്തിയിരിയ്ക്കുന്നതെന്ന് അനുശോചന പ്രമേയത്തിൽ സ്മരിക്കുകയും ചെയ്തു.
പാനയോഗം പ്രസിഡണ്ട് ശശി വാറണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സെക്രട്ടറി ഗുരുവായൂർ ജയപ്രകാശ് അനുശോചന പ്രമേയമവതരിപ്പിച്ചു. വിവിധ കലാകാരന്മാരും. സംഘടന സാരഥികളുമായ ഉണ്ണികൃഷ്ണൻ എടവന , ഷൺമുഖൻ തെച്ചിയിൽ , ബാലൻ വാറണാട്ട്, ഇ. ദേവിദാസൻ , പ്രീത എടവന , മുരളി അകമ്പടി , പ്രഭാകരൻ മൂത്തേടത്ത്, രാജൻ കോക്കൂർ, ഹരീഷ് മമ്മിയൂർ, വത്സല നാരായണൻ , മോഹനൻ കുന്നത്തൂർ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. പാനയോഗത്തിന്റെ നീണ്ട കാലമായിട്ടുള്ള അടുത്ത പ്രിയമിത്രവാദ്യ കലാകാരനാണ്ചേലക്കര സൂര്യനാരായണൻ

