ഗുരുവായൂർ: അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ 10-ാമത് നാരായണീയ മഹോത്സവമായ വൈകുണ്ഡാമൃതം 2025 ഒക്ടോബർ 5 മുതൽ 11 കൂടിയ സുദിനങ്ങളിൽ ഗുരുവായൂർ മഞ്ഞുളാലയത്തിൽ (നഗരസഭ ടൗൺഹാളിൽ) നടക്കും.
7 ദിനങ്ങളിൽ നടക്കുന്ന നാരായണീയ മഹോത്സവം 2025ൻ്റെ 501 അംഗ സ്വാഗത സംഘം രൂപീകരണം, ജൂലൈ 6ന് വെള്ളിയാഴ്ച ഉച്ചതിരിഞ് ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടന്നു. ജനറൽ കൺവീനർ സ്വാഗതം ആശംസിച്ച യോഗത്തിൽ, ദീപപ്രോജ്ജ്വലനം ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവഹിച്ചു.
2014ൽ ഗുരുവായൂരിൽ നടന്ന നാരായണീയ മഹോത്സവത്തിനു 10 വർഷത്തിനുശേഷമാണ് 10-ാമത് നാരായണീയ മഹോത്സവത്തിനു 2025 ൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന നാരായണീയ മഹോത്സവം വീണ്ടും ഭൂലോക വൈകുണ്ഠത്തിൽ തിരി തെളിയുന്നത്.
കേരളത്തിൽ നിന്നും, അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് നാരായണീയ പാരായണക്കാരും, ആചാര്യ പ്രമുഖരും, കലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ മഹത് വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും. 10,008 സാന്ദ്രാനന്ദം ഗ്രാമ-നഗരങ്ങളിൽ നടത്തുന്നതിന്റെ ഭാഗമായി ഒരുക്കങ്ങൾ നടത്തിവരുന്നു.
ഏഴു ദിവസങ്ങളിലായി ഇന്ത്യയിലെ പ്രമുഖ ആചാര്യർ 18 വിവിധ ഹോമ-ജപയജ്ഞങ്ങൾ, പൂജകൾ, ശതകോടിയർച്ചന, ശ്രീകൃഷ്ണ പാദകമലാർച്ചന, നയനം നാരായണീയം, അനുഗ്രഹപഥം എന്നിവ വൈകുണ്ഠാമൃതത്തിൽ നടക്കും. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഒരുക്കുന്ന ശ്രീകൃഷ്ണ പാദകമലാർച്ചനയിൽ ലക്ഷങ്ങൾ പങ്കെടുക്കും. ഇതിന് നേതൃത്വം നൽകാൻ ആയിരക്കണക്കിന് അർച്ചകർക്ക് പ്രത്യേക പരിശീലനം നടക്കുന്നതാണ്. നാട് ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം ഗുരുവായൂരപ്പന്റെ വിരാട സ്വരൂപം ഗുരുവായൂരിൽ പ്രത്യേക്ഷപ്പെടുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മണിക്കൂറിൽ ആയിരക്കണക്കിന് നാരായണീയർ പങ്കെടുത്ത് ഏഴുദി വസം കൊണ്ട് ലക്ഷാവധി ഭക്തരാൽ ഗുരുവായൂർ നിറയുന്നതാണ്
സമിതി ചെയർമാൻ ടിവി ശ്രീനിവാസൻ അധ്യക്ഷനായ യോഗത്തിൽ സ്വാഗത സംഘത്തിന്റെ പ്രവർത്തന ഉദ്ഘാടനം സംപൂജ്യ സ്വാമി ഉദിദ് ചൈതന്യജി നിർവഹിച്ചു. ഭവനം നാരായണീയത്തിന്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ നിർവഹിച്ചു. സാന്ദ്രാനന്ദം ഉദ്ഘാടനം ശ്രീജിത്ത് ഐപിഎസ് നിർവഹിച്ചു. സ്വാഗത സംഘം വിപുലീകരണ പ്രഖ്യാപനം അഡ്വ മാങ്ങോട്ട് രാമകൃഷ്ണൻ നിർവഹിച്ചു. ദ്രവ്യ സമഹരണത്തിന്റെ ഉദ്ഘാടനം ഹരിമേനോൻ ചാമപറമ്പിൽ നിർവഹിച്ചു.
സ്വാഗതസംഘത്തിന് ആശംസകൾ നേർന്നുകൊണ്ട് ഗുരുവായൂർ നഗരസഭ കൗൺസിലർ ശോഭാ ഹരിനാരായണൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാൾ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സുന്ദർ, വടക്കുമ്പാട്ട് നാരായണൻജി, അഡ്വ രവി ചങ്കത്ത് എന്നിവർ സംസാരിച്ചു. അഖില ഭാരത നാരായണീയ മഹോത്സവ സമിതി ജില്ലാ സെക്രട്ടറി സി കെ മധു കൃതജ്ഞത രേഖപ്പെടുത്തി.