the digital signature of the temple city

അഖില ഭാരത നാരായണീയ പ്രചാര സഭയുടെ  ശ്രീഗുരുവായൂരപ്പ ശരണാലയം ഗുരുവായൂരിൽ പ്രവർത്തനമാരംഭിക്കുന്നു.

ഗുരുവായൂർ: അഖില ഭാരത നാരായണീയ പ്രചാര സഭയുടെ മമ്മിയൂരിലുള്ള ശ്രീഗുരുവായൂരപ്പ ശരണാലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 11 നും 12നും മേദ്ധ്യ ഗുരുവായൂർ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള ശ്രീഗുരുവായൂരപ്പ ശരണാലയത്തിൽ നടക്കും. 5ന് വ്യാഴാഴ്ച രാവിലെ 11ന് പാല് കാച്ചൽ ചടങ്ങും സത്സംഗവും നടക്കും. സെപ്തംബര്‍ മുതലാണ് ശരണാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. 

120 ഓളം പേർക്ക് താമസിക്കാവുന്ന ശരണാലയം പത്തരകോടി ചിലവിട്ടാണ് ശരണാലയം നിർമ്മിച്ചിട്ടുള്ളത്. ഭഗവാനെ ദര്‍ശിച്ച് ഭഗവാന്റെ മണ്ണില്‍ ഉണ്ടുറങ്ങാനുള്ള അഭയസ്ഥാനം കൂടിയാകും ശ്രീഗുരുവായൂരപ്പ ശരണാലയം. 

ജനറല്‍ കണ്‍വീനര്‍ വി കെ ദിനേശന്‍ പിള്ള, ഡി വത്സലാദേവി, കമലം എസ് നായര്‍, സിന്ധു അനില്‍കുമാര്‍, എസ് ജയശ്രീ, ജ്യോതി കെ നായര്‍, സീത ശങ്കരന്‍കുട്ടി, വി ശശീധരൻ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts