the digital signature of the temple city

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം മെയ് 11 ന്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം 2023 മെയ് 11 വ്യാഴാഴ്ച രാവിലെ 9.30ന് ഗുരുവായൂർ പടിഞ്ഞാറെ നട, ഇന്നർ റിംഗ് റോഡിലുള്ള ഹോട്ടൽ രാജവത്തിൽ വെച്ച് നടത്തുന്നു.

- Advertisement - Guruvayoor image

ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശൂർ ജില്ലാ കൺവീനറും തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എം എൽ എ യുമായ കെ വി അബ്ദുൾ ഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുവായുർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ടി ടി ശിവദാസൻ സി പി ഐ (എം) ചാവക്കാട് ഏരിയ സെക്രട്ടറി, എം സി സുനിൽകുമാർ മാസ്റ്റർ സി പി ഐ (എം) ഏരിയ കമ്മിറ്റി അംഗം, സി മനോജ് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം , കെ ആർ സൂരജ് സി പി ഐ (എം) ഗുരുവായൂർ ലോക്കൽ സെക്രട്ടറി തുടങ്ങി പ്രമുഖ നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് രമേശൻ കെ, സെക്രട്ടറി നാരായണൻ ഉണ്ണി ഇ കെ എന്നിവർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts