- Advertisement -[the_ad id="14637"]
ഗുരുവായൂർ: അന്താരാഷ്ട്ര പ്രശസ്തമായ കൽക്കത്തയിലെ ടാറ്റാ ഹോസ്പിറ്റൽ ഡയറക്ടറായ ഡോ: അരുണിനെ അദ്ദേഹത്തിൻ്റെ കല്ക്കത്തയിലുള്ള ഫ്ലാറ്റിൽ ചെന്ന് ആദരിച്ചു.
ഗുരുവായൂർ തിരുവെങ്കിടത്തെ പട്ടത്തയിൽ കുടുംബാഗമാണ്. ക്യാൻസർ രോഗ ചികിത്സക്കുള്ള മരുന്ന് കണ്ടു പിടിച്ചതിനാണ് ഇദ്ദേഹത്തെ ഏറെ പ്രശസ്ഥനാക്കിയത്.
ആന്താരാഷ്ട്രാ, ദേശീയ അവാർഡുകൾ ഏറെ ലഭിച്ചുവെങ്കിലും തൻ്റെ നാട്ടുകാരിൽ നിന്ന് ലഭിച്ച ആദരവാണ് ഏറെ വിലമതിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുവായൂർ സെൻ്റ് ആൻ്റണീസ് പള്ളി വികാരി ഫാ പ്രിൻ്റൊ കുളങ്ങര, മേഴ്സി ജോയ്, പി.ഐ. ലാസർ മാസ്റ്റർ, ജോയ് തോമസ് ചൊവ്വല്ലൂർ, പി ഐ സൈമൺ മാസ്റ്റർ എന്നിവർ ചേർന്നാണ് മെമ്മോൻ്റൊ നൽകി ആദരിച്ചത്