ദൃശ്യ ഗുരുവായൂരിൻ്റെ ഓൾ കേരള ക്രിക്കറ്റ് ടൂർണ്ണമെൻറ് ഗുരുവായൂരിൽ ആരംഭിച്ചു.

➤ ALSO READ

ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ടി 20 ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻറ് ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് ഗ്രൗണ്ടിൽ ആരംഭിച്ചു.

നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ എം ഷെഫീർ ഉദ്ഘാടനം ചെയ്തു. ദൃശ്യ’ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ രഹിത പ്രസാദ്, ബി.വി ജോയ്, ജ്യോതി രവീന്ദ്രനാഥ്, മുൻ കൗൺസിലർ ജോയ് ചെറിയാൻ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയാ കമ്മിറ്റി അംഗം ആർ.ജയകുമാർ, എ.കെ രാധാകൃഷ്ണൻ, പി.ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു

തിങ്കളാഴ്ച നടന്ന മത്സരങ്ങളിൽ ട്രൈഡൻഡ് അക്കാഡമി തൃശൂർ ആത്രേയ ക്രിക്കറ്റ് അക്കാഡമി തൃശൂരിനെ 9 വിക്കറ്റിനും രണ്ടാമത്തെ മത്സരത്തിൽ ലൂംഗ്സ് ക്രിക്കറ്റ് അക്കാഡമി തൃശൂർ എസ് 3 ക്രിക്കറ്റ്  അക്കാഡമി വടക്കഞ്ചേരിയെ 9 വിക്കറ്റിനും
പരാജയപ്പെടുത്തി.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts