ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ 2022 ഡിസംബർ മാസത്തിൻ നടന്ന അഷ്ടമംഗല്യ പ്രശ്ന വിധിപ്രകാരം ശ്രീ മഹാദേവന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ 2023 ജൂൺ 28-ന് നടക്കുന്ന പുന:പ്രതിഷ്ഠയുടെയും ജുലൈ 1-ന് നടക്കുന്ന ദ്രവ്യാവർത്തി കലശത്തിന്റെയും ഭാഗമായുള്ള വഴിപാടുകളുടെ കൂപ്പൻ വിതരണോദ്ഘാടനം 2023 ഏപ്രിൽ 22 – ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി നിർവ്വഹിക്കുന്നതാണ്.
മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ രാധ മാമ്പറ്റ മുഖ്യാതിഥിയായിരിക്കും. ഭക്ത ജനങ്ങൾക്ക് വഴിപാട് രശീതിയാക്കുന്നതിന് പ്രത്യേക കൗണ്ടർ തുറന്നിരിക്കുന്നതാണെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി ടി വിജയി, ചെയർമാൻ ജി കെ പ്രകാശൻ എന്നിവർ അറിയിച്ചു.