the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി പുതിയ കല്യാണമണ്ഡപം.

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന് വഴിപാടായി അലങ്കാര പണികളോടെയുള്ള പുതിയ കല്യാണ മണ്ഡപം സമർപ്പിച്ചു.

- Advertisement - Guruvayoor image

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു സമർപ്പണം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡി.എ. പി മനോജ് കുമാർ, മരാമത്ത് എക്സി. എൻജിനീയർ എം കെ അശോക് കുമാർ, അസി. എൻജിനീയർ , ഇ കെ നാരായണൻ ഉണ്ണി, ശബരി ശശികുമാർ ചെർപ്പുളശേരി എന്നിവർ സന്നിഹിതരായി.

വീൽ ഘടിപ്പിച്ച കല്യാണമണ്ഡപം സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റാവുന്ന വിധമാണ് നിർമ്മിച്ചിരിക്കുന്നത്. മുകൾഭാഗം തടിയിലാണ്. അടിഭാഗം ഇരുമ്പിലും. അലങ്കാര പണികളാൽ കമനീയമാക്കിയ കല്യാണമണ്ഡപം ശബരി ഗ്രൂപ്പാണ് ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts