- Advertisement -[the_ad id="14637"]
ഗുരുവായൂ: ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടത്തിലെ വിവിധ വേഷങ്ങൾക്ക് ഉപയോഗിക്കുന്ന ഉടയാടകൾ ലഭിച്ചു.
ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിനായി തൃശൂർ പൂങ്കുന്നം സ്വദേശിനി കാഞ്ചന ജി നായർ ആണ് ഉടയാടകൾ സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ് കുമാർ, ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ ഡോ കെ യു കൃഷ്ണകുമാർ, കലാനിലയം സൂപ്രണ്ട് ഡോ മുരളി പുറനാട്ടുകര, കളിയോഗം ആശാൻ സി സേതുമാധവൻ, കൃഷ്ണനാട്ടം കോസ്റ്റ്യൂം ചുമതലയുള്ള ഇ രാജു എന്നിവർ ചടങ്ങിൽ സന്നിഹിതരായി.