ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ വനിത വേദിയുടെ നേതൃത്വത്തിൽ വിഷുവിന് വിഷ രഹിത ഭക്ഷണം എന്ന കാമ്പയിൻ നടത്തുന്നു
ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ രാസവസ്തുക്കളും,എണ്ണയും, വറ്റൽ മുളകും വാളൻപുളിയും ഒഴിവാക്കി ഭക്ഷണം തെയ്യാറാക്കാനുള്ള പാചക പഠനകളരി സംഘടിപ്പിക്കും കൂടാതെ പ്രകൃതിദത്ത പാനീയം ഉണ്ടാക്കാനും പഠിപ്പിക്കും
ഏപ്രിൽ 9ന് തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമത്തിൻ്റെ സഹകരണത്തോടെയാണ് തികച്ചും സൗജന്യമായി പാചക പ0ന കളരി സംഘടിപ്പിക്കുന്നത്
കൊളാടിപ്പടി SAME യോഗ സെൻ്ററിലാണ് പഠനകളരി സംഘടിപ്പിച്ചിട്ടുള്ളത് താൽപ്പര്യമുള്ള പൊതു ജനങ്ങൾക്കും പങ്കെടുക്കാവുന്നതാണെന്ന് പ്രസിഡണ്ട് ഇന്ദിര സോമസുന്ദരൻ സെക്രട്ടറി ജയശ്രി രവികുമാർ ട്രഷറർ സുഗന്ധി വാസു എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9846680801, 9744655768