ഗുരുവായൂര്‍: ഗുരുവായൂര്‍ മേല്‍പ്പാലം അവലോകനയോഗം എം.എല്‍.എ എന്‍.കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മേല്‍പ്പാല നിര്‍മ്മാണത്തില്‍ റെയില്‍വേ പാളത്തിന് മുകളില്‍ റെയിലവേ സ്ഥാപിക്കേണ്ട ഗര്‍ഡറുകള്‍ ഒഴികെ ബാക്കിയുള്ള സര്‍വ്വീസ് റോഡ് അടക്കമുള്ള പ്രവര്‍ത്തികള്‍ ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ആര്.ബി.ഡി.സി.കെയും കരാറുകാരനും യോഗത്തെ അറിയിച്ചു. റെയില്‍വേ ഗര്‍ഡര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും ലക്നോവില്‍ നിന്നുള്ള ആര്.ഡി.എസ്.ഒ പരിശോധന പൂര്‍ത്തീകരിക്കുന്ന മുറക്ക് ഗര്‍ഡറുകള്‍ സ്ഥാപിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്റേര്‍ഡ് ഓര്‍ഗനൈസേഷന്റെ (RDSO) പരിശോധന നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സൂപ്പര്വിഷന് ചാര്‍ജ്ജുള്ള റൈറ്റ്സിനേയും റെയില്‍വേ ഉദ്യോഗസ്ഥരെയും യോഗം ചുമതലപ്പെടുത്തി. RDSO പരിശോധന വേഗത്തിലാക്കാന്‍ മന്ത്രിതലത്തിലുള്ള ഇടപെടല്‍ നടത്തുമെന്ന് എം.എല്‍.എ യോഗത്തില്‍ വ്യക്തമാക്കി.
യോഗത്തില്‍ ആര്‍ബി.ഡി.സികെ പ്രൊജക്ട് എഞ്ചിനീയര്‍ ആഷിദ് ഇ.എ, അശോക് കുമാര്‍ എം.കെ ഗുരുവായൂര്‍ ദേവസ്വം എക്സി.എഞ്ചിനീയര്‍, ദീപക് കെ.കെ, ബി.എസ്.എന്‍.എല്‍, ബിജി, അസി.എക്സി.എഞ്ചിനീയര്‍ കെ.എസ്.ഇ.ബി, ടി.എസ് ഇളങ്കോവന് സീനിയര്‍ എഞ്ചിനീയര്‍ റൈറ്റ്സ്, അബ്ദുള്‍ അസീസ്, പി റെയില്‍ എഞ്ചിനീയര്‍, കെ.പി പ്രസാദ് അസി.എക്സി.എഞ്ചിനീയര്‍ വാട്ടര്‍ അതോറിറ്റി, ശ്രീനാഥ് സെക്ഷന്‍ എഞ്ചിനീയര്‍ കെ.റെയില്‍ മണികണ്ഠശര്മ്മ റൈറ്റ്സ് ഗുരുവായൂര്‍ നഗരസഭ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.