ഗുരുവായൂർ: വലിയ നോമ്പിലെ പ്രധാന ദിനങ്ങളിൽ ഒന്നായ പെസഹാ വ്യാഴം യേശു വിനയത്തിന്റെ മാതൃക ലോകത്തിന് നൽകിയതിന്റെ ഓർമ്മ പുതുക്കി കോട്ടപ്പടിസെന്റ് ലാസേർസ് ദേവാലയത്തിൽ രാവിലെ 6.30ന്റെ ദിവ്യബലിയിൽ വികാരി ഫാ.ജോയ് കൊള്ളന്നൂർ 12 പേരുടെ കാലുകൾ കഴുകി ചുംബിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. ഗോഡ്വിൻ കിഴക്കൂടൻ സഹകാർമ്മികനായി.
ഉച്ചക്ക് 12 മണിക്ക് പെസഹാ ഊട്ട് നടന്നു. ദിവ്യബലിക്ക് ശേഷം ദേവാലയത്തിൽ ആരാധനയും രാത്രി 8മണി മുതൽ 9 മണി വരെ. പൊതുവായ ആരാധനയും ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ എൻ.എം. കൊച്ചപ്പൻ , സെബാസ്റ്റ്യൻ എം ജെ, ജിജോ ജോർജ് , ബേബി ജോൺ ചുങ്കത്ത് , പ്രതിനിധി സഭ സെക്രട്ടറി ബാബു വർഗീസ്, പീ ആർ ഒ ജോബ് സി. ആൻഡ്രൂസ്, എസ് എൽ മീഡിയ അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.