the digital signature of the temple city

ഉച്ചപ്പൂജയ്ക്കാ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1174).

ഉച്ചപ്പൂജയ്ക്കാ മരുത്പുരിയിൽ
ശ്രീരാമസ്വാമിയെ കണ്ടുകൂപ്പാം
തൃക്കൈകളിൽ വില്ലുമമ്പുമുണ്ടേ
പൊന്നണിഭൂഷകൾ മെയ്യിലുണ്ടേ
അമ്പൊന്നു ഞാണിൽ തൊടുത്തുകാണ്മൂ
എയ്യാനൊരുങ്ങിനില്ക്കുന്നു രാമൻ
മൗലിയിൽ പൊന്നിൻകിരീടമുണ്ട്
മേലെപ്പൂമാലയുമുണ്ടു കാണ്മൂ
ഫാലേ തിലകം, ചെവിപ്പൂക്കളും
മാലകൾ, കൈവള , തോൾവളയും
പൊന്മണിമാല വനമാലയും
കാണുന്നു വിഗ്രഹത്തിങ്കലാഹാ
പൊൻകസവിൻപട്ടരയ്ക്കു ചുറ്റി
കിങ്കിണിയൊന്നങ്ങണിഞ്ഞു ചെമ്മേ
തൃച്ചരണങ്ങളിൽ പൊൻതളയും
ചാർത്തിവിളങ്ങുന്നു കോസലേന്ദ്രൻ
ആടിമാസത്തിലിന്നീ പ്രകൃതി
ശ്രീരാമമന്ത്രങ്ങൾ മൂളിടുമ്പോൾ
ഉച്ചത്തിൽ രാമനാമം ജപിക്കാം
ശ്രീരാമദേവനെ കൈവണങ്ങാം
രാമാ! ഹരേ! ജയ! കൃഷ്ണാ! ഹരേ!
വാതാലയേശാ! ശ്രീരാമാ ! ഹരേ!
രാമാ! ഹരേ! ജയ! കൃഷ്ണാ! ഹരേ!
പാഹിമാം വാതാലയേശാ! ഹരേ!

(വൃത്തം: മാവേലി)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts