ഗുരുവായൂർ: സിംഗിൾ വുമൺ വെൽഫയർ അസോസിയേഷൻ ഏരിയ കൺവെൻഷൻ ഗുരുവായൂരിൽ നടന്നു.
കിഴക്കേ നടയിലെ എകെജി സദനത്തിൽ നടന്ന കൺവെൻഷൻ ജില്ലാ ട്രഷറർ കെ.ബി. സുധ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഏരിയ പ്രസിഡന്റ് മഞ്ജുഷ സുരേഷ് അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് വത്സല ബാബു, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ഷൈനി ഷാജി, ജോയിൻ സെക്രട്ടറി ബിബിത മോഹൻ, ബബിത ബിനോജ്, കെ. ജി. സ്മിത തുടങ്ങിയവർ സംസാരിച്ചു.

