ഗുരുവായൂർ: തൃശൂർ ജില്ലാ പിറവിയെടുത്ത് 75ൻ്റെ നിറവിലെത്തിയതിൻ്റെ അഭിമാന ദിനത്തെ വരവേറ്റു കൊണ്ടു് സാംസ്കാരിക തലസ്ഥാന സ്ഥിരാ കേന്ദ്രമായ ജില്ലയിലെ ഐതിഹാസിക ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിനും, സ്മരണീയ ഇന്നലകൾക്കും ഇടം ഒരുക്കിയ, ആചാര – അനുഷ്ഠാന – താളവാദ്യകലാ സംഗമങ്ങളുടെ ആത്മീയനഗരി കൂടിയായ ഗുരുവായൂരിൽ ആ ജില്ലാപിറന്നാൾ ആഘോഷത്തിൻ്റെ ആഹ്ലാദവും. ആനന്ദവും പങ്ക് വെച്ച് കൊണ്ടു് ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ തറവാട്ടു് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മധുരം പകർന്ന് സൽസംഗ വേദി തീർത്ത് ആഘോഷം നടത്തി. ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ കൂട്ടായ്മ വൈസ് പ്രസിഡണ്ട് ശശി കേനാടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആത്മീയാചാര്യൻ ചിറ്റാട വാസുദേവൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
ആദ്ധ്യാത്മിക പുണ്യദിനങ്ങളിലെല്ലാം വൈശാഖ മാസകാലത്തിലും, രാമായണ മാസത്തിലും, മറ്റു ക്ഷേത്ര വിശേഷ ദിനങ്ങളിലും നാരയണീയ – ഭാഗവത പാരായണവും ഭവനങ്ങളിലും, ക്ഷേത്രങ്ങളിലും, ആഘോഷവേളകളിലും കാൽ നൂറ്റാണ്ടോളമായി സൽകർമ്മമായി നടത്തി പോരുന്ന, അതിനായി അനേകംപേരെ പങ്കാളികളാക്കുകയും, നേതൃത്വംനൽകുകയും ചെയ്ത് പോരുന്നവനിതാ സാരഥികളെ വേളയിൽ സ്നേഹാദരം നൽകി അനുമോദിയ്ക്കുകയും ചെയ്തു. കൂട്ടായ്മ സെക്രട്ടറി അനിൽ കല്ലാറ്റ് പിറന്നാൾ ദിന സന്ദേശവും, കൂട്ടായ്മ രക്ഷാധികാരി മുരളി മുള്ളത്ത്, തിരുവെങ്കിടം എൻ എസ് എസ് കരയോഗം പ്രസിഡണ്ട് വി ബാലകൃഷ്ണൻ നായർ എന്നിവർ ഉപഹാര സമർപ്പണവും നിർവഹിച്ചു. ജയറാം ആലക്കൽ മുഖ്യ അനുമോദന പ്രസംഗവും, ബാലൻ വാറണാട്ട് ആമുഖ പ്രസംഗവും നടത്തി. ദാക്ഷായിണി തെക്കും തറയിൽ, നിർമ്മല നായ്കത്ത്, കോമളം പെരുമ്പശ്യാർ, രാധിക, ഇഴുവപ്പാടി തുടങ്ങി പതിനഞ്ചോളം പേരെയാണ് ഉപഹാരം നൽകി ആദര സമർപ്പണം നടത്തിയത്.മുരളി അകമ്പടി, രവി വട്ടരങ്ങത്ത്, എം ശ്രീനാരായണൻ, എം ഹരിദാസ്, രാധാമണി ചാത്തനാത്ത്, കാർത്തിക കോമത്ത്, കെ സുമതി, സി ബാലാമണി മേനോൻ, വിജയം ശങ്കരനാരായണൻ, ഹരിഗോവിന്ദൻ കൊടമന, രാധാകൃഷ്ണൻ കണ്ടിരിംങ്ങത്ത് എന്നിവർ സംസാരിച്ചു.