ഗുരുവായൂർ: വരുമാനം കുറഞ്ഞ ക്ഷേത്രങ്ങൾക്കു ഗുരുവായൂർ ദേവസ്വം നൽകുന്ന ധന സഹായ വിതരണത്തിന്റെ ആദ്യഘട്ടം ഏപ്രിൽ 18ന് പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ രാവിലെ 10.30ന് നടക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ട ഇടുക്കി ജില്ലകളിലെ ക്ഷേത്രങ്ങൾക്കുള്ള ധനസഹായമാണു പാലയിൽ വിതരണം ചെയ്യുന്നതെന്നു ദേവസ്വംണസമിതി അംഗം മനോജ് ബി നായർ പറഞ്ഞു.
വിതരണോദ്ഘാടനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മേയ് ഒന്നിനു ഗുരുവായൂരിൽ മധ്യമേഖലയിലെ ജില്ലകൾക്കുള്ള ധനസഹായ വിതരണം മന്ത്രി കെ.രാ ധാകൃഷ്ണൻ നിർവഹിക്കും.
വടക്കൻ മേഖലകളിലെ ക്ഷേത്രങ്ങൾക്കുള്ള ധനസഹായം കോഴിക്കോട് വിതരണം ചെയ്യും. ഒരു വർഷം 5 കോടി രൂപയാണു ക്ഷേത്രങ്ങൾക്കും വേദ പാഠശാലകൾക്കും നൽകുന്നത്.