- Advertisement -[the_ad id="14637"]
ഗുരുവായൂർ : തൃശ്ശൂർ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേഖലയിലെ ഹോട്ടൽ ടീ,ഷോപ്പ് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗുരുവായൂർ രുഗ്‌മിണി റീജൻസിയിൽ നടന്ന ബോധവൽക്കരണ ക്ലാസ് തൃശ്ശൂർ ജില്ല ഭക്ഷ്യസുരക്ഷ അസിസൻ്റ് കമ്മീഷണർ ബൈജു പി ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ: അനു ജോസഫ് ക്ലാസ്സ് നയിച്ചു.കെ. എച്ച്.ആർ എ. ഭാരവാഹികളായ ഒ.കെ.ആർ. മണികണ്ഠൻ , ജി. കെ.പ്രകാശ് , സി.എ. ലോകനാഥൻ , രവീന്ദ്രൻ നമ്പ്യാർ,എൻ. കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.