ഗുരുവായൂർ: അതീവ സുരക്ഷ പ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം മൊബൈൽ പവർ ബാങ്ക് കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ ഒരു സുരക്ഷ വീഴ്ച്ച എങ്ങനെ സംഭവിച്ചു എന്നത് ദേവസ്വം വ്യക്തമാക്കണമെന്നും, ക്ഷേത്രത്തിൻ്റെ പൂർണ്ണ സുരക്ഷ സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാൻ സാധ്യമല്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടണമെന്നും .ബി ജെ പി ആവശ്യപ്പെട്ടു.
അത്യാധുനിക സുരക്ഷ സംവിധാനമുള്ള ഈ കാലഘട്ടത്തിലും ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ പരിശോധിക്കുന്നത് പ്രാകൃതമായ രീതിയിലാണ് . ഗുരുവായൂർ ക്ഷേത്രത്തോടുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെ അവഗണനയാണ്
ഇത്തരം വിഷയങ്ങളിലൂടെ വ്യക്തമാകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ സുരക്ഷയിൽ ഉണ്ടായ വീഴ്ച്ചയിലൂടെ സംസ്ഥാന സർക്കാർ ഭക്തരെ വെല്ലുവിളിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നടപടികൾ ഉടനടി നടപ്പിലാക്കണമെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു