ഗുരുവായൂർ: എസ്. എൻ. ഡി. പി. യോഗം ഗുരുവായൂർ യൂണിയൻ ശാഖ ഭാരവാഹികളുടേയും യൂണിയൻ ഭാരവാഹികളുടേയും, വനിതാ സംഘം, യൂത്ത് മൂവ്മെൻ്റ് ഭാരവാഹികളുടേയും സംയുക്ത യോഗം ചേർന്നു.
യൂണിയൻ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ യൂണിയൻ റിപ്പോർട്ട് അവതരിപ്പിച്ചു. 170 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി എല്ലാ ശാഖകളിലും ഘോഷയാത്രയും സത്സംഘങ്ങളും മറ്റു പരിപാടികളുമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. വർണാഭമായി ശാഖകൾ നടത്തുന്ന പ്രോഗ്രാമുകളിൽ എസ്.എൻ.ഡി.പി. നേതാക്കളേയും, ശിവഗിരി മഠം സന്യാസിമാരേയും പങ്കെടുപ്പിച്ച് നടത്തുവാൻ തീരുമാനിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ വിമലാനന്ദൻ മാസ്റ്റർ, പി.പി. സുനിൽകുമാർ, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ പി.വി. ഷൺമുഖൻ, ചാണാശ്ശേരി സുഗതൻ, കൗൺസിലർമാരായ കെ.കെ. രാജൻ, കെ.ജി. ശരമണൻ, പി.കെ.മനോഹരൻ വനിതാസംഘം പ്രസിഡണ്ട് രമണിഷൻ മുഖൻ, സെക്രട്ടറി ശൈലജകേശവൻ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. 60 ഓളം ശാഖ പ്രതിനിധികൾ പങ്കെടുത്ത യോഗം ഇന്ന് എസ്.എൻ ഡി.പി.യോഗം ജനറൽ സെക്രട്ടറിക്ക് എതിരേ നടന്നുവരുന്ന സാമൂഹ്യ വിരുദ്ധ പരമാർശങ്ങൾക്കെതിരെ ശാഖയോഗങ്ങളിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചു.
ചതയദിന ആഘോഷങ്ങളുടെ വിജയത്തിനായ എല്ലാ ശാഖകളിലും കുടുംബയോഗങ്ങളും മേഖലാ സമ്മേളനങ്ങളും തീരുമാനിച്ചു. സമാധി ദിനത്തോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ 21കൂടിയുള്ള ദിവസങ്ങളിൽ യൂണിയനിൽ ശ്രീ നാരായണ ഗരുദേവ കൃതികളുടെ ആലാപനവും വ്യാഖ്യാനങ്ങളും നടത്തുവാനും യോഗം നിശ്ചയിച്ചു.