the digital signature of the temple city

സർക്കാർ ഫണ്ട് വെട്ടി കുറച്ചു; ഗുരുവായൂർ – ചാവക്കാട് നഗരസഭകളിൽ യു ഡി എഫ് പ്രതിഷേധം സംഘടിപ്പിച്ചു

- Advertisement -[the_ad id="14637"]

ഗുരുവായൂർ : വികസനത്തെ തടസപ്പെടുത്തുന്ന രീതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന ഫണ്ടിൽ സർക്കാർ വെട്ടി കുറച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് ജനപ്രതിനിധികൾ ഗുരുവായൂർ, ചാവക്കാട് നഗര സഭകൾക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

ഗുരുവായൂർ നഗരസഭയിൽ നടന്ന പ്രതിഷേധ കുത്തിയിരിപ്പ് സമരം നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു.
കെ പി എ റഷീദ് അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ ബി വി ജോയി, കെ എം മെഹറൂഫ്. സി എസ് സൂരജ്, വി കെ സുജിത്ത്, മാഗി ആൽബർട്ട്, രേണുക ശങ്കർ, അജിത അജിത്, ജീഷ്മ സുജിത്, ഷെഫീന ഷാനിർ, ഷിൽവ ജോഷി എന്നിവർ സംസാരിച്ചു

ചാവക്കാട് നഗരസഭക്ക് മുന്നിൽ നടന്ന പ്രതിഷേധ സമരം യു ഡി എഗ് ചെയർമാൻ കെ നവാസ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് കെ വി സത്താർ അദ്ധ്യക്ഷത വഹിച്ചു. കെ വി ഷാനവാസ്, ഹനീഫ് ചാവക്കാട് തോമസ്, കെ കബീർ ഫൈസൽ കാനം, ഫ്രാൻസിസ് സുപ്രിയ രാമേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ഐക്യജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങളിലും യു ഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts