കൊൽക്കത്ത : ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് ഒഴിവാക്കണമെന്ന കോളജ് അധികൃതരുടെ നിര്‍ദേശത്തിന് പിന്നാലെ ജോലിയില്‍ നിന്നും രാജിവച്ച് അദ്ധ്യാപിക. കൊൽക്കത്ത സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്വകാര്യ ലോ കോളജിലെ അദ്ധ്യാപിക സഞ്ജിദ ഖാദർ ആണ് ജോലിയില്‍ നിന്നും രാജി വച്ചത്.
മെയ് 31 ന് ശേഷം ജോലിസ്ഥലത്ത് ഹിജാബ് ധരിക്കരുതെന്ന് കോളജ് അധികൃതർ നിർദേശം നല്‍കിയിരുന്നതായി സഞ്ജിദ ഖാദർ പറഞ്ഞു. . മൂല്യങ്ങളും മതവികാരങ്ങളും കണക്കിലെടുത്താണ് താന്‍ രാജിവെച്ചതെന്നാണ് അദ്ധ്യാപികയുടെ വാദം. സഞ്ജിദ ഖാദറിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മന്ത്രിയും ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡൻ്റുമായ സിദ്ദിഖുള്ള ചൗധരിയും രംഗത്ത് വന്നു .
അതേസമയം ഹിജാബ് നിരോധിക്കാൻ പറഞ്ഞിട്ടില്ലെന്നും , എല്ലാവരുടെയും മതവികാരം മാനിക്കുന്നുവെന്നും കോളേജ് അധികൃതർ പറഞ്ഞു.