ഗുരുവായൂർ: ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടനം 10/06/2024 തിങ്കളാഴ്ച രാവിലെ 11.30 ന് വാർഡ് 42 കാരയൂർ നടുവട്ടം റെസിഡന്റ്‌സ് അസോസിയേഷൻ പരിസരത്തുള്ള പഞ്ചപുഷ്പം ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ വച്ച് ഗുരുവായൂർ മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ എം കൃഷ്ണദാസ് അവർകൾ വൈസ് ചെയർപേഴ്സൺ ശ്രീമതി അനിഷ്‌മ ഷനോജ് അവർകളുടെ അദ്ധ്യക്ഷതയിൽ നിർവഹിച്ചു.
പൂക്കോട് കൃഷിഓഫീസർ ഫാജിത റഹ്മാൻ സ്വാഗതം ആശംസിച്ചു. ഗുരുവായൂർ കൃഷിഭവൻ ഓഫീസർ ശ്രീമതി ശശീന്ദ്ര ചെണ്ടുമല്ലി കൃഷി പദ്ധതി വിശദീകരണം നടത്തി.വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സായിനാഥൻ മാഷ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ, വാർഡ് കൗൺസിലർമാരായ ശ്രീമതി ബിബിത മോഹൻ, ഫൈസൽ, തൈക്കാട് കൃഷി ഓഫീസർ രജിന വി സി എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീ സുബ്രഹ്മണ്യൻ പൂക്കോട് കൃഷി അസിസ്റ്റന്റ് ഷിജി ചാക്കോ, പൂക്കോട് ഇക്കോ ഷോപ്പ് ഫെസിലിറ്റേറ്റർ പ്രസീന, നടുവട്ടം റസിഡൻസ് അസോസിയേഷൻഅംഗങ്ങൾ,പഞ്ചപുഷ്പം കാർഷിക ഗ്രൂപ്പ് അംഗങ്ങൾ, മറ്റു കർഷകർ എന്നിവരും പങ്കെടുത്തു.
ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ 18 കൃഷി ഗ്രൂപ്പുകൾ ഇത്തവണ ചെണ്ടുമല്ലി കൃഷി ചെയ്യാൻ സന്നദ്ധരായി വന്നിട്ടുണ്ട്. മൊത്തം 15200 ചെണ്ടുമല്ലി തൈകൾ 18 ഗ്രൂപ്പുകൾക്കുമായി വിതരണം ചെയ്യുന്നുണ്ട്. ഓരോ ചെണ്ടുമല്ലി തൈക്കും മൂന്നു രൂപ സബ്സിഡിയായി നൽകുകയും ഓരോ രൂപ വീതം ഗുണഭോക്തൃവിഹിതം സ്വീകരിക്കുകയും ചെയ്തു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
75% സബ്സിഡിയിൽ കൃഷിക്ക് ആവശ്യമായ ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ കൃഷിഭവനുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വനിത കാർഷിക ഗ്രൂപ്പുകൾക്ക് ആണ് തൈകൾ വിതരണം ചെയ്യുന്നത്. 5000 ചെണ്ടുമല്ലി തൈകൾ കൃഷി ചെയ്യാൻ തയ്യാറായി വന്ന പഞ്ചപുഷ്പം ഗ്രൂപ്പിൻറെ കൃഷി സ്ഥലത്താണ് വിതരണം ചെയ്ത ചെണ്ടുമല്ലി തൈകൾ നട്ടു കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തത്. നടുവട്ടം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ നന്ദി പറഞ്ഞുകൊണ്ട് ഉദ്ഘാടന പരിപാടി പൂർത്തീകരിച്ചു.