ഗുരുവായൂർ: ഗുരുവായൂരിലെ പ്രൈവറ്റ്ബസ്സ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിൽ നടപ്പിലാക്കിയിട്ടുള്ള ഗതാഗത പരിഷ്കാരം എല്ലാവിധയാത്രകാർക്കും അനുയോജ്യമായി രീതിയിൽപുനക്രമീകരിയ്ക്കണമെന്നു് തിരുവെങ്കിടം നായർ സമാജം യോഗം ആവശ്യപ്പെട്ടു.ബസ്സ് യാത്ര കാരുൾപ്പടെയുള്ളവരെല്ലാവരും ഇപ്പോൾ ഗുരുവായൂർ മുഴുവൻ വലം വെച്ച ശേഷവും കൃത്യമായി യാത്ര നടത്തുവാൻ കഴിയാത്ത അവസ്ഥയിലാണ്.
പാർക്കിംങ്ങും, വിവിധയിടങ്ങളിലേക്ക് പോകേണ്ട ബസ്സുകളിൽ കയറി പറ്റുവാനും പെടാപാടുമാണ്. റോഡിൽ മുഴുവൻ വാഹനങ്ങൾ നിറയുകയുമാണ് തിരക്കുള്ള ദിനങ്ങളിൽ ആകെ കോലാഹലവുമാണ്. സുഗമമായ യാത്രയ്ക്ക്, ഉപയുക്തമായ പാർക്കിംങ്ങിന് ശരിയായ ദിശാബോർഡുകൾ, വ്യക്തമായ മാർഗ്ഗ നിർദേശങ്ങൾ, ബസ്സ് സ്റ്റോപ്പുകൾ (യാത്രകാർക്ക് കയറുവാൻ) എവിടെയെന്ന് അറിയിപ്പുകൾ, തിരക്ക് ഒഴിവാക്കാൻ ഗതാഗത വഴികൾ, അനുബന്ധ ഉദ്യോഗസ്ഥർ എന്നിവ ശരിയായി ക്രമീകരിച്ച് ഗതാഗത പരിഷ്കാരം അനുയോജ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇനി ഓണക്കാലവും.
സീസണും മറ്റുമായി തിരക്കുകൾ വർദ്ധിയ്ക്കുന്നതും, ബസ്സ് സ്റ്റാൻഡ് നിർമ്മാണം പൂർത്തികരിയ്ക്കുവാൻ സമയം ഏറെ വേണ്ടി വരുന്നതും മുൻകൂട്ടി കണക്കിലെടുത്ത് വേണ്ട ക്രിയാത്മകനടപടികൾ സ്വീകരിയ്ക്കണമെന്നും യോഗംആവശ്യപ്പെട്ടു.
ബന്ധപ്പെട്ട നിവേദനം അധികാരികൾക്ക് നൽകുവാനും തീരുമാനിച്ചു. സമാജം ഓഫീസിൽ പ്രസിഡണ്ട് ബാലൻ വാറണാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പ്രഭാകരൻ മണ്ണൂർപ്രമേയവതാരകനായി. ഉണ്ണികൃഷ്ണൻ ആലക്കൽ, ബാലൻ തിരുവെങ്കിടം, എ.സുകുമാരൻ നായർ, രാജേഷ് കൂടത്തിങ്കൽ സുരേന്ദ്രൻ മൂത്തേടത്ത്, അർച്ചനാരമേശ്, ജയന്തി കുട്ടംപറമ്പത്ത് എന്നിവർ സംസാരിച്ചു.