ഗുരുവായൂർ : കളരി അഭ്യാസ – കളരി മർമ്മ ചികിത്സാരംഗത്തെ പ്രശസ്തനായ കളരി ഗുരുക്കൾ ശ്രീ’ സി ടി ലോനപ്പൻ ഗുരുക്കളുടെ രണ്ടാമത് അനുസ്മരണ സമ്മേളനം നടത്തി.
സി ടി ലോനപ്പൻ ഗുരുക്കൾ സ്മാരക ട്രസ്റ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം നഗരസഭ ചെയർമാൻ ശ്രീ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ഗുരുക്കളുടെ പ്രിയ പത്നി ശ്രീമതി:മേഴ്സിലോനപ്പൻ ദീപം കത്തിച്ചു.
അനുസ്മരണത്തിൻ്റെ ഭാഗമായി കളരിപയറ്റിനെ കുറിച്ചു ക്വിസ് മത്സരങ്ങൾ നടത്തിയിരുന്നു.
ഇതിലെ വിജയികൾക്ക് എം കൃഷ്ണദാസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്മാരക ട്രസ്റ്റി ചെയർമാൻ ശ്രീ കെ പി ഉദയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുക്കളെ കുറിച്ചും, കളരിയഭ്യാസത്തെ കുറിച്ചും ചാവക്കാട് വല്ലഭട്ട കളരിസംഘം ഗുരുക്കളും, കളരിപയറ്റ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസറുമായ ശ്രീ, കെ പി കൃഷ്ണദാസ് ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി. ശ്രീമതി മാഗി ആൽബർട്ട്, സുകുമാരൻ, പി ആർ ഡെന്നി, രാജേന്ദ്രൻ കണ്ണത്ത് പി വേണുഗോപാൽ, ഗിരീഷ് തൊടുവിൽ, എം കെ വിജയൻ , സണ്ണി, ഉണ്ണികൃഷ്ണൻ എം, എന്നിവർ സംസാരിച്ചു.