the digital signature of the temple city

ഗുരുവായൂരിൽ കോവിലൻ അനുസമരണം നടന്നു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ജീവിതത്തെ സത്യം ശിവം സുന്ദരം എന്നൊക്കെ ഭംഗിയിൽ പറയാൻ കോവിലൻ അറിയാതെയല്ല ; എന്നാൽ ജീവിതത്തിൻ്റെ ആധാരശില വിശപ്പാണെന്നും പ്രേമമെന്നത് മനുഷ്യാത്മാവിന് ജീവിതത്തിനോട് തോന്നുന്ന വികാരമാണെന്നും സമൂഹ മനസ്സാക്ഷിയോട് നിഷ്കരണം പറഞ്ഞ മലയാളത്തിലെ പ്രക്ഷോഭകാരിയായ ഏക കഥാകാരനാണ് കോവിലൻ എന്ന് രാധാകൃഷ്ണൻ കാക്കശ്ശേരി അഭിപ്രായപ്പെട്ടു.

അതിനായി ഓരോ വാക്കും മുഴക്കത്തിൽ അനുവാചക ഹൃദയത്തിൽ ആഞ്ഞു തറയ്ക്കും വിധം കവിത പോലെ അദ്ദേഹമെഴുതി. മനുഷ്യമനസ്സിൻ്റെ ആഴക്കയങ്ങളിൽ മുങ്ങി മുത്തെടുത്ത് എഴുതുന്ന രചനാരീതിയും കോവിലന് അറിയാമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിലൻ കുടീരത്തിൽ ട്രസ്റ്റ് സംഘടിപ്പിച്ച കോവിലൻ ഓർമ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു .ഡോ. ജോഷി തോമസ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ജീവചരിത്രരചനക്ക് ഉപകരിക്കുന്ന കത്തുകളടങ്ങിയ ഉപാദാനങ്ങൾ മാനേജിംഗ് ട്രസ്റ്റി എം. ജെ. പൗർണമിയിൽ നിന്ന് മനോഹരൻ വി പേരകം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡണ്ട് മിനിജയൻ സ്മരണാഞ്ജലിയ്ക്ക് തുടക്കം കുറിച്ചു. കോവിലനെ കഥാപാത്രമാക്കി രജിതൻ കണ്ടാണശ്ശേരി എഴുതിയ ‘ തരങ്ങഴി ‘എന്ന പുസ്തകം കുടീരത്തിൽ സമർപ്പിച്ചു..

പി.ആർ .എൻ .നമ്പീശൻ, കെ എഫ് .ഡേവിസ്,അരവിന്ദാക്ഷൻ പണിക്കശ്ശേരി, ആൻ്റു എ.ഡി, പി.എ.ബഷീർ, വി. കെ. ദാസൻ ,കെ.കെ. ജയന്തി,പി.ജെ. സ്റ്റൈജു, ജെയ്സൻചാക്കോ ,കെ.കെ ബക്കർ, എൻ. ഹരീഷ് ,ജഗൻ വട്ടംപറമ്പിൽ, പ്രൊഫ.എം .ചന്ദ്രമണി, സജീഷ്ചന്ദ്രൻ ശ്രീകുട്ടി മൂത്തേടത്ത്എന്നിവർ സംസാരിച്ചു കുടീരത്തിൽ പുഷ്പാർച്ചനയും നടന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts