ഗുരുവായൂർ: 2024 ജൂണ്‍ 2 ന് വൈകുന്നേരം 4 മണിക്ക് ഗുരുവായൂര്‍ വടക്കേ നടയിലുള്ള കൃഷ്ണവത്സം റീജന്‍സിയില്‍ വെച്ച് നടക്കുന്ന മാടമ്പ് സമൃതി പർവ്വം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്യും.
പരിപാടികൾ guruvayoorOnline.com
തത്സമയം വെബ്കാസ്റ്റ് ചെയ്യുന്നതാണ്
ഈ വര്‍ഷത്തെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം പ്രശസ്ത എഴുത്തുകാരനും കവിയുമായ രാധാകൃഷ്ണന്‍ കാക്കശേരിക്ക് കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് പ്രൊഫസർ കുമുദ് ശർമ്മ നൽകും. പതിനായിരത്തിയോന്ന് രൂപയും ധാരുശില്പ വിദഗ്ദ്ധൻ എള്ളവള്ളി നന്ദകുമാർ നിർമ്മിച്ച ഫലകവും, പ്രശസ്തി പത്രവും പുരസ്കാര ജേതാവിന് നൽകും.
കേരള മുൻ ചീഫ് സിക്രട്ടറി ഡോ വി പി ജോയി ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തും. കവി പി രാമൻ പുരസ്ക്കാര ജേതാവിനെ ആശംസകൾ അറിയിച്ചു സംസാരിക്കും, മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക അനുസ്മരണ പ്രഭാഷണം ഷാജു പുതൂർ നിർവ്വഹിക്കും. പ്രൊഫ ടി പി സുധാകരൻ, മുള്ളത്ത് വേണുഗോപാലന്റെ ഭ്രാന്തൻപാറ, ഭരത് കൃഷ്ണന്റെ Love Agony And A Scintilla of Hope എന്നിവരുടെ പുസ്തകങ്ങള്‍ വേദിയെ പരിചയപ്പെടുത്തും.
തുടർന്ന് കലാമണ്ഡലം ഡോ. ബാലസുബ്രഹ്മണ്യൻ, പി ഗോപാലൻ, മനോഹരൻ തിരുനെല്ലൂർ, കുമാരി ഗംഗ ശശിധരൻ എന്നിവരെ സമ്മേളനം ആദരിക്കും. അവരെ ചുമർചിത്ര കലാകാരൻ കെ.യു.കൃഷ്ണകുമാർ അനുമോദിച്ചു സംസാരിക്കും. എം കെ ദേവരാജൻ അദ്ധ്യക്ഷത വഹിക്കും. കെ.ജെ.ജോണി (കറന്റ് ബുക്സ്), സുധാകരൻ പാവറട്ടി, പത്ര പ്രവർത്തകൻ ജയപ്രകാശ് കേശവൻ, കേന്ദ്ര ഫിലിം സെൻസർ ബോർഡംഗം രാജൻ തറയിൽ, എന്നീവർ സംസാരിക്കുമെന്ന് മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതി ഗുരുവായൂരിനു വേണ്ടി സെക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി അറിയിച്ചു.