the digital signature of the temple city

നാടിന് ആവേശമായി ഗുരുവായൂരിൽ എം എല്‍ എ പ്രതിഭാ പുരസ്കാരവും, പ്രതിഭാ സംഗമവും

- Advertisement -[the_ad id="14637"]

ഗുരുവായൂർ: നാടിന് ആവേശമായി  ആയിരകണക്കിന് ആളുകൾ പങ്കെടുത്ത എം.എല്‍.എ പ്രതിഭ പുരസ്കാരം 2024 പ്രതിഭാ സംഗമം മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂളിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ നിയോജക   മണ്ഡലത്തിലെ താമസക്കാരും മണ്ഡലത്തിലെ സ്ക്കൂളുകളില്‍ പഠിച്ചവരുമായ  എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ പ്രതിഭാ സംഗമം lfcghss മമ്മിയുരിൽ നടന്നു. 600 ലധികം വരുന്ന ഉന്നത വിജയം നേടിയവർ സംഗമത്തിൽ പങ്കെടുക്കുകയും പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു.   

golnews20240531 2332135353362550461441963

മണ്ഡലത്തിൽ 100 ശതമാനം വിജയം നേടിയ 12 സ്കൂളുകളിലെ പ്രധാന അധ്യാപകരെ ആദരിക്കുകയും പുരസ്കാരം നൽകുകയും ചെയ്തു

മുൻ ഡിജിപി ശ്രി അലക്സാണ്ടർ ജേക്കബ്  ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുക്കുകയും വിദ്യാർത്ഥികൾക്ക് വിശദമായ ക്ലാസ് നൽകുകയും ചെയ്തു.  റിസേർച്ച് സ്കോളർ ആൻഡ് ട്രെയിനർ ശ്രി സജിത്ത് ശ്രീധർ കരിയർ ഗൈഡൻസ് ക്ലാസ്സ് എടുത്തു. ചാവക്കാട് നഗരസഭചെയർപേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ കൃഷ്ണദാസ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജാസ്മിൻ ഷഹീർ, വിജിത സന്തോഷ്, ഗീതു കണ്ണൻ എന്നിവരും രാഷ്ട്രീയ പാർട്ടി നേതാക്കളായ ശ്രി t t ശിവദാസൻ, അഡ്വ മുഹമ്മദ് ബഷീർ, തുളസീദാസ്, സെയ്തലികുട്ടി, സുരേഷ് കുമാർ, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ k k മുബാറക്ക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ മുഹമ്മദ് അൻവർ, പ്രസന്ന രണദിവേ,   ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ , പൊതുജനങ്ങൾ എന്നിവർ പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു. 

golnews20240531 2332305537884116387577475

ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായ പ്രതിഭാ സംഗമത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts