ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ നീണ്ട നാലുവർഷം സാരഥ്യം വഹിച്ച് റവ. ഡോ. സിസ്റ്റർ വൽസ എം.എ (ഡോ.സിസ്റ്റർ ജീസ് തെരേസ്) വെളിയാഴ്ച (31/05/2014) പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് വിരമിക്കുന്നു.
കോളേജിലെ ഹിസ്റ്ററി വിഭാഗം അദ്ധ്യാപിക, ഡിപ്പാർട്ട്‌മെന്റ് ഹെഡ് . എൻ.എസ്.എസ് കോർഡിനേറ്റർ, റിസർച്ച് ഗൈഡ് എന്നിങ്ങനെയുള്ള ചുമതലകൾ കലാലയത്തിലെ പതിനാറുവർഷത്തെ സേവനത്തിടയിൽ ഏറ്റെടുക്കുകയുണ്ടായി. വീനസ് ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ Award of distinguished women research in History. Economic Growth ഫൗണ്ടേഷൻ്റെ ഗ്ലോബൽ എക്സ്സൻസ് അവാർഡ്, YMCA വനിതര പുരസ്കാരം എന്നിങ്ങനെ ഒട്ടേറെ ബഹുമതികൾ സിസ്റ്റർ കൈവരിച്ചിട്ടുണ്ട്.
കോളേജിലെ വൈസ് പ്രിൻസിപ്പാളും, മലയാള ഗവേഷണ വിഭാഗം അധ്യക്ഷയുമായ റവ.ഡോ.സിസ്റ്റർ വിനീത ജോർജ്ജ് (ഡോ.സിസ്റ്റർ സെലിൻ തെരേസ്) നീണ്ട വർഷത്തെ സേവനത്തിനുശേഷവും, കെമിസ്ട്രി വിഭാഗം അധ്യാപികയും ഡിപ്പാർട്ടുമെൻ്റ് അധ്യക്ഷയുമായ ഡോ.ജെസ്സി ആൻ്റോ തേറാട്ടിൽ നീണ്ട 27 വർഷത്തെ സേവനത്തിനുശേഷം ഇന്നേ ദിവസം വിരമിക്കുന്നു.