ഗുരുവായൂർ: ഭാരതത്തിലെ ദേശീയ കലകളെയും,പൈതൃക സംസ്ക്കാരങ്ങളെയും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും ദേശീയ കലകളെ കേരളത്തിലും പുറത്തും അവതരിപ്പിക്കുന്നതിന് ഒരു വേദി ഒരുക്കുകയാണ് പൈതൃകം ഗുരുവായൂർ
ജൂൺ 1 ന് വൈകീട്ട് 4 മണിക്ക് രുഗ്മിണി റീജൻസിയിൽ നടക്കുന്ന ചടങ്ങ് മുൻ ചീഫ് സെക്രട്ടറിയും, കവിയും ഗ്രന്ഥകാരനുമായ ഡോ വി പി ജോയ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം ചെയ്യുന്ന ചടങ്ങിൽ എഴുത്തുകാരൻ സി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
ഭാരവാഹികളായ അഡ്വ രവി ചങ്കത്ത്, മധു കെ നായർ, കെ കെ വേലായുധൻ, മണലൂർ ഗോപിനാഥ്, ഡോ കെ ബി പ്രഭാകരൻ ശ്രീകുമാർ പി നായർ, രവീന്ദ്രൻ വട്ടരങ്ങത്ത്, തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.