കുന്ദംകുളം: അഗതിയൂർ കലശമല
ആരൃലോക് ആശ്രമത്തിൽ സ്ത്രീകളുടെയും , കുട്ടികളുടെയും ശാൿതീകരണത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള സ്ത്രീകളുടെ കൂട്ടായ്മയായ “ആര്യശക്തി” രൂപീകരിച്ചു.
ആര്യശക്തിയുടെ കീഴിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വൃക്ഷത്തൈയും വിതരണം ചെയ്യുന്ന ചടങ്ങ് അഷ്ടാംഗം ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ആലത്തിയൂർ നാരായണൻ നമ്പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് അദ്ദേഹം ആശ്രമത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു. ആരൃലോക് ആശ്രമം മഠാധിപതി ആര്യമഹർഷി അനുഗ്രഹ പ്രഭാഷണം നടത്തി.
പുഴക്കൽ ശോഭ സിറ്റി റെസിഡന്റ് അസോസിയേഷൻ സെക്രട്ടറി വിജയ ജോയ് അധ്യക്ഷത വഹിച്ചു. സഹാറ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ഇന്ദിര വർമ്മ മുഖ്യപ്രഭാഷണം നടത്തി. ആരൃനാമിക, ഓമന ബാബു, അഡ്വ അനുഷ, വിജയം ആർ ദാസ്, ബിന്ദു ഭാസുരി, ദേവയാനി തുടങ്ങിയവർ സംസാരിച്ചു. ബബിത ബിനോയ് നന്ദി പറഞ്ഞു