ഗുരുവായൂർ: ഗുരുവായൂർ നഗരസഭ വാർഡ് 28 കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന അഭിനന്ദനീയം പരിപാടി വിപുലമായി നടന്നു.
ഗുരുവായൂർ റിസോർട്ടിൽ വച്ചു നടത്തിയ പരിപാടിയിൽ സംഘാടക സമിതി ചെയർമാനും, നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി ഉദയൻ അധ്യക്ഷത വഹിച്ചു.
തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷൻ ശ്രീ ജോസ് വള്ളൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ സമ്മാനങ്ങങ്ങൾ നൽകി അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് മഹാത്മാഗാന്ധിയുടെ “എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം ” എന്ന ഗാന്ധിജിയുടെ ആത്മകഥയും നൽകി, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും ഗാന്ധിജിയുടെ സന്ദേശവും ഒപ്പും അടങ്ങിയ മരത്തിൽ നിർമ്മിച്ച പേനയും, പാലക്കാട് ജില്ല കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡൻ്റ് സി വി ബാലചന്ദ്രൻ മാസ്റ്റർ വിതരണം ചെയ്തു.രോഗബാധിതരായ പാവപ്പെട്ടവർക്ക് ചികിത്സാ സഹായ വിതരണം ഡി സി സി ജനറൽ സെക്രട്ടറി വി വേണുഗോപാൽ നിർവ്വഹിച്ചു.
അരി വിതരണം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് നിർവ്വഹിച്ചു.വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആർ നാരായണൻ (ഗുരുസ്വാമി), ഫ: ജിൻസൺ ചിരിയങ്കണ്ടത്ത്, പവർലിഫ്റ്റിംഗ് താരം രോഹിത് എസ് നായർ എന്നിവരെ പൊന്നാട ചാർത്തി ഉപഹാരം നൽകി ജോസ് വള്ളൂർ ആദരിച്ചു. ഠKR മണികണ്ഠൻ, ബി വി ജോയ്, തോമസ് ചിറമൽ, സി എസ് സൂരജ്, നിഖിൽ ജി കൃഷ്ണൻ, ബാബുരാജ് പി, രേണുക ടീച്ചർ, കെ പി എ റഷീദ്, വി കെ സുജിത്, പ്രതീഷ് OR , രഞ്ജിത് K K, പ്രിയ രാജേന്ദ്രൻ, ശശി വാർണാട്ട് രജിത തെക്കാട്ട്, ബാലൻ വാറണാട്ട് എന്നിവർ പ്രസംഗിച്ചു. ശ്രീമതി ഷൈലജ ദേവൻ സ്വാഗതവും, ജയൻ മനയത്ത് നന്ദിയും പറഞ്ഞു. അഭിനന്ദനീയം 2024 പരിപാടിയുടെ സംഘാടക സമിതിയംഗങ്ങളായ കണ്ണൻ അയ്യപ്പത്ത്, അനീഷ് കെ കെ , കെ പി മനോജ് ,ഉണ്ണി പി ആർ , സി മുരളീധരൻ, ഷിജു കെ കെ , രതീഷ് ടി, യദു കെ പി , അതുൽദാസ് , അക്ഷയ് എം, ശ്രീകാന്ത് ടി, ശ്യാം കെ പി , അജിൻ വി ബി, ജഗദീഷ് സി, സുബിച്ചൻ പാക്കത്ത്, റീല വി, കനക രാമകൃഷ്ണൻ, ശങ്കരനുണ്ണി ,അനിൽകുമാർ കെ , സുരേഷ് നായർ, ഹരിദാസ് സി, കണ്ണൻ പി എം, സന്തോഷ് എടമന, എന്നിവർ നേതൃത്വം നൽകി