ഗുരുവായൂർ : ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം അപക്വവും അശാസ്ത്രീയമാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. ഭക്തജനങ്ങളെയും ഗുരുവായൂർ നിവാസികളെയും,വ്യാപാര സമൂഹത്തെയും ദ്രോഹിക്കുന്ന നിലപാടാണ് ഗുരുവായൂർ നഗരസഭാ ഭരണാധികാരികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
അശാസ്ത്രീയമായ വൺവേ പരിഷ്‌കാരം പിൻവലിക്കണമെന്നും,വിവിധ രാഷ്രീയ പാർട്ടികളുടെയും വ്യാപാര സംഘടനകളുടെയും യോഗം വിളിച്ച്ചേർത്ത് വൺവേ സംവിധാനം പുനഃക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ സി.എസ്.സൂരജ് ഉദ്ഘടാനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറി നിഖിൽ ജി കൃഷ്‌ണൻ, നിയോജകമണ്ഡലം സെക്രെട്ടറി വി.എസ്. നവനീത്, മണ്ഡലം ഭാരവാഹികളായ സ്റ്റാൻജോ സ്റ്റാൻലി,ഫ്രഡ്‌ഢി പയസ്സ് , പി.ആർ. പ്രകാശൻ, ഡിപിൻ ചാമുണ്ഡേശ്വരി, മനീഷ് നീലിമന,നിധിൻ മൂത്തേടത്ത്, ശ്രീനാഥ് പൈ എന്നിവർ സംസാരിച്ചു.