the digital signature of the temple city

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ ജന്മശതാബ്ധി ആഘോഷവും കലാസാഗർ പുരസ്‍കാര സമർപ്പണവും മെയ് 28ന് നടന്നു

- Advertisement -[the_ad id="14637"]

അസുരവാദ്യമായ ചെണ്ടയെ അമ്രതൊഴുകുന്ന ദേവവാദ്യമാക്കിയ ചെണ്ട വാദക വല്ലഭനായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച മഹാപ്രതിഭയുടെ ജന്മശതാബ്ധി ആഘോഷം മെയ് 28ന് കേരള കലാമണ്ഡലത്തിന്റെയും കേന്ദ്ര സാംസ്കാരിക വകുപ്പിന്റെയും സഹകരണത്തോടെ കലാമണ്ഡലം നിള ക്യാമ്പ്‌സിൽ വെച്ചു കലാസാഗർ ആഘോഷിച്ചു.

breaking news copy 3

മെയ് 28നു ചൊവാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച അനുസ്മരണ യോഗത്തിന് ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണൻ (കൺവീനർ ജന്മശതാബ്ധി ആഘോഷക്കമ്മിറ്റി) പുര്‌സ്ക്രതർക്കും, സദസ്സ്യർക്കും, വിശിഷ്ടദികൾക്കും, കലാകാരന്മാർക്കും പത്രപ്രവർത്തകർക്കും സ്വാഗതം പറഞ്ഞു എഴുത്തുകാരനും കലാനിരൂപകനും ആയ ഡോക്ടർ എൻ പി വിജയകൃഷ്ണൻ ആഘോഷ പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തി. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ (ചെയര്മാൻ കേരള സംഗീത നാടക അക്കാദമി) അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിനു ഡോക്ടർ കെ ജി പൗലോസ്, മുൻ വൈസ് ചാന്സല്ർ, കേരള കലാമണ്ഡലം ഉദ്ഘാടനം ചെയ്തു. ശ്രീ കെ ബി രാജ് ആനന്ദ് (കലാമണ്ഡലം ഡീൻ, കലാമണ്ഡലം ഭരണ സമിതി അംഗo, കഥകളി നിരൂപകൻ, ചെയർമാൻ വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ്) വിശിഷ്ട സാന്നിദ്ധ്യം കൊണ്ട് ധന്യമാക്കിയ വേദിയിൽ ശ്രീ വി കലാധരൻ (കലാനിരൂപകനും, മുൻ ഡെപ്യൂട്ടി റജിസ്ട്രാർ, കേരള കലാമണ്ഡലം) മുഖ്യ പ്രഭാഷകനായിരുന്നു. ശ്രീ കലാമണ്ഡലം നാരായണൻ നായർ ശ്രീ അനിയൻ മംഗലശ്ശേരി (പ്രസിഡന്റ്, ഇരിഞ്ഞാലക്കുട കഥകളി ക്ലബ്) ശ്രീ മുരളീധരൻ മാസ്റ്റർ (പ്രസിഡന്റ് ചാലക്കുടി കഥകളി ക്ലബ്) സ്മൃതിഭാഷണത്തിലൂടെ പൊതുവാളെ അനുസ്മരിച്ചു

news345676

ഡോക്ടർ എൻ പി വിജയകൃഷ്ണൻ ഈ വർഷത്തെ കലാസാഗർ പുരസ്കൃതരെ സദസ്സിനു പരിചയപ്പെടുത്തി. ശ്രീ വെള്ളിനേഴി ആനന്ദ് ( ജോയിന്റ് സെക്രട്ടറി കലാസാഗർ) തന്റെ അനുസ്മരണ പ്രഭാഷണത്തോടൊപ്പം നന്ദിയും രേഖപ്പെടുത്തി. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് 2024ലെ കലാസാഗർ പുരസ്കാരങ്ങൾ തദവസരത്തിൽ നൽകി. കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്കൃതരെ ഇത്തവണയും തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് രാജൻ പൊതുവാൾ സെക്രട്ടറി കലാസാഗർ പറഞ്ഞു.

2024 മെയ് 28, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശരാബ്ദി ആഘോഷിക്കുന്നു. ആ  പരമാചാര്യന്റെ സ്മരണാർത്ഥo കലാസാഗർ വര്ഷംതോറും വിവിധ കലാമേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക്  നൽകി വരുന്ന 2024ലെ കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 

കഥകളി വേഷം

screenshot 2024 05 03 18 50 15

ശ്രീ കലാനിലയം ഗോപി


സംഗീതം

Screenshot 2024 05 03 18 50 27

ശ്രീ കലാമണ്ഡലം സുകുമാരൻ

ചെണ്ട

Screenshot 2024 05 03 18 50 35

ശ്രീ കോട്ടക്കൽ വിജയരാഘവൻ

മദ്ദളം

ശ്രീ മാർഗി രത്‌നാകരൻ

ശ്രീ മാർഗി രത്‌നാകരൻ

ചുട്ടി

ശ്രീ രവീന്ദ്രൻ നായർ

ശ്രീ രവീന്ദ്രൻ നായർ

ഓട്ടൻതുള്ളൽ

ശ്രീ രഞ്ജിത് തൃപ്പൂണിത്തുറ

ശ്രീ രഞ്ജിത് തൃപ്പൂണിത്തുറ

 ചാക്യാർകൂത്ത്   

ശ്രീ കലാമണ്ഡലം കനക കുമാർ

ശ്രീ കലാമണ്ഡലം കനക കുമാർ

കൂടിയാട്ടം

ശ്രീമതി സരിത കൃഷ്ണകുമാർ

ശ്രീമതി സരിത കൃഷ്ണകുമാർ

മോഹിനിയാട്ടം

ശ്രീമതി കലാമണ്ഡലം  കവിത കൃഷ്ണകുമാർ

ശ്രീമതി കലാമണ്ഡലം  കവിത കൃഷ്ണകുമാർ

ഭരതനാട്യം

ശ്രീമതി സരിത കലാക്ഷേത്ര

ശ്രീമതി സരിത കലാക്ഷേത്ര

കുച്ചുപ്പുടി 

ശ്രീമതി കലാമണ്ഡലം ശ്രീരേഖ ജി നായർ

ശ്രീമതി കലാമണ്ഡലം ശ്രീരേഖ ജി നായർ

തായമ്പക

ശ്രീ ആറങ്ങോട്ടുകര ശിവൻ

ശ്രീ ആറങ്ങോട്ടുകര ശിവൻ

പഞ്ചവാദ്യം തിമില

ശ്രീ കല്ലുവഴി ബാബു

ശ്രീ കല്ലുവഴി ബാബു

മദ്ദളം

ശ്രീ കല്ലേകുളങ്ങര ബാബു

ശ്രീ കല്ലേകുളങ്ങര ബാബു

ഇടക്ക

ശ്രീ തുറവൂർ വിനീഷ് കമ്മത് ആർ

ശ്രീ തുറവൂർ വിനീഷ് കമ്മത് ആർ

ഇലത്താളം 

Screenshot 2024 05 03 18 51 12

ശ്രീ കാട്ടുകുളം ജയൻ

കൊമ്പ്

Screenshot 2024 05 03 18 51 16

ശ്രീ തൃപ്പാളൂർ ശിവൻ

പുരസ്കാരസമർപ്പണത്തിനു ശേഷം നടന്ന കുചേലവൃത്തം കഥകളിയിൽ, കഥകളിയിലെ നിത്യഹരിതം പദ്മശ്രീ ഡോക്ടർ കലാമണ്ഡലം ഗോപി കുചേലനായും, ഡോക്ടർ സദനം കൃഷ്ണൻകുട്ടി ശ്രീകൃഷ്ണനായും, ശ്രീ കല്ലുവഴി വാസു രുക്മിണിയായും വേഷമിമിട്ടപ്പോൾ ശ്രീ കലാനിലയം ഉണ്ണികൃഷ്ണനും ശ്രീ നെടുമ്പുള്ളി രാംമോഹനനും ഭക്തിരസം നിറഞ്ഞ സംഗീതം നൽകുകയും ചെയ്തു. ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും ശ്രീ കലാമണ്ഡലം നാരായണൻ നായരും മേളമൊരുക്കുകയും ചെയ്തപ്പോൾ കലാമണ്ഡലം ശിവരാമൻ കുട്ടിയും കഥകളിക്കു ചമയമൊരുക്കിയത് കേരള കലാമണ്ഡലം തന്നെ എന്ന് സെക്രട്ടറി, രാജൻ പൊതുവാൾ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts