അടുത്തിടെ തനിക്ക് ബാധിച്ച രോഗത്തെപ്പറ്റി നടൻ ഹഹദ് ഫാസിൽ മനസ് തുറന്നിരുന്നു. അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) എന്ന രോഗം തനിക്കുണ്ടെന്നായിരുന്നു ഹഹദ് തുറന്നു പറഞ്ഞത്. 41-ാം വയസിലാണ് ഈ രോഗം ബാധിച്ചിട്ടുണ്ടെന്ന് നടൻ തിരിച്ചറിഞ്ഞത്. കുട്ടിക്കാലം തന്നെ ഈ രോഗം തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ് എഡിഎച്ച്ഡി. പലർക്കും ഈ രോഗം പരിചയമുണ്ടാവണമെന്നില്ല. എന്താണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം എന്നത് അറിയാം…
നാഡീവികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. കുട്ടികളിലാണ് ഇത് ഉണ്ടാവുക. പന്ത്രണ്ട് വയസിന് മുമ്പായി രോഗം പ്രത്യക്ഷപ്പെടും. ആറുമാസത്തിലധികം ഇത് തുടരും. ഇതിന്റെ ലക്ഷണങ്ങൾ കുട്ടികൾ പ്രകടമാക്കുകയും ചെയ്യും.
എന്താണ് ലക്ഷണങ്ങൾ,
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
അമിതമായ ശാരീരിക പ്രവർത്തനങ്ങൾ
പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക
ഏകാഗ്രതയില്ലാതെ വരും
അലക്ഷ്യ സ്വഭാവം
പെട്ടന്നുള്ള ക്ഷോഭം
ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതിനാൽ ഇത്തരക്കാരുടെ പഠനത്തെ അത് ബാധിക്കുന്നു. മറ്റ് മാനസിക വൈകല്യങ്ങൾക്കും ലഹരി ഉപയോഗത്തിനും ഈ രോഗം പ്രേരിപ്പിക്കാറുണ്ട്.
മസ്തിഷ്‌കത്തിന്റെ മധ്യഭാഗത്തുള്ള മസ്തിഷ്‌കകാണ്ഡത്തിന്റെയും പാർശ്വഭാഗത്തുള്ള ടെമ്പറൽ ഖണ്ഡം, മുൻഭാഗത്തുള്ള ഫ്രോണ്ടൽ ഖണ്ഡം എന്നിവ ഏകോപനത്തോടെയാണ് പ്രവർത്തനം. ഈ പ്രവർത്തനങ്ങളിലെ മാന്ദ്യവും കാലതാമസവുമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ബാധിക്കുന്ന കുട്ടികളുടെ പ്രശ്നം. ഗർഭകാലത്ത് അമ്മമാർക്കുണ്ടാകുന്ന രോഗങ്ങൾ, മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നം, അച്ഛന്റെ മദ്യപാനശീലം, ചില ഹോർമോണുകളുടെ തകരാറുകൾ എന്നിങ്ങനെ ജീവശാസ്ത്രപരവും സാമൂഹികവുമായ പല കാരണങ്ങൾ ഈ രോഗത്തിന് കാരണമാകുന്നു.