മെക്സിക്കോ: ഫോട്ടോ ഷൂട്ടിനിടെ മോഡലിന് ദാരുണാന്ത്യം. റെയിൽ വേ ട്രാക്കിന് സമീപം പോസ് ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ട് മോഡൽ മരിച്ചത്. മെക്സിക്കോയിലെ ഗ്വാഡലജാറയ്ക്ക് സമീപമുള്ള സക്കോൽകോ ഡി ടോറസിലാണ് ഞെട്ടിക്കുന്ന സംഭവം. 30 കാരിയായ സിന്ത്യ നയേലി ഹിഗരേഡ ബെർമെജോ എന്ന മോഡലാണ് ട്രെയിൻ തട്ടി മരിച്ചത്.
റെയിൽ വേ ട്രാക്കിന് സമീപം ഫോട്ടോ എടുക്കന്നതിനായി പോസ് ചെയ്യുകയായിരുന്നു യുവതി. അതിവേഗം പായുന്ന ട്രെയിൻ കിട്ടുന്ന തരത്തിൽ ഫോട്ടോ എടുക്കുകയായിരുന്നു ലക്ഷ്യം. അബദ്ധവശാൽ ട്രാക്കിനോട് ചേർന്ന് യുവതി നിന്നു. പാഞ്ഞെത്തിയ ട്രെയിനിൽ വസ്ത്രം കുടുങ്ങുകയും മോഡൽ തെറിച്ച് വീഴുകയുമായിരുന്നു.
അപകടം സംഭവിച്ച് തൽക്ഷണം തന്നെ യുവതി മരിച്ചു. ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തവരിൽ നിന്നും മറ്റ് ദൃക്സാക്ഷികളിൽ നിന്നും പോലീസ് മൊഴി ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കാൻ കുടുംബത്തിന് കൈമാറും.