ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൻറെ താഴെ കനറാ ബാങ്കിങ്ക് പരിസരം ഉൾപ്പെടെയുള്ള ഭാഗങ്ങളിലും മറ്റും മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനട പോലും കഴിയാത്ത അവസ്ഥയാണ്.
മേൽപ്പാലവുമായി ബന്ധപ്പെട്ട ഡ്രൈനേജും, കാനയും ഫലപ്രഭമായി നടപ്പിലാക്കാത്തതിനാൽ സ്ലാബ് ഉൾപ്പെടെ ഇടാത്തത് മൂലവും, വെള്ളക്കെട്ടും കാനയിലേക്ക് യാത്രക്കാർ വീണ് അപകടങ്ങളും സംഭവിക്കുന്നത് പതിവായിരിക്കുന്നു.
കാന വെള്ളം ഒഴികിപ്പോകാത്തതിനാൽ പരിസരം മലിനസമാകുന്നുതിനാൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ബാങ്കിംഗ് ആവശ്യങ്ങൾക്കും റെയിൽവേ ഗേറ്റുവരെയുള്ള ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
വിഷയത്തിലെ പ്രാധാന്യം കണിക്കിലെടുത്ത് 27-ാം വാർഡ് കൗൺസിലർ വി കെ സുജിത്ത് ഗുരുവായൂർ നഗരസഭ സെക്രട്ടറിക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്.