എറണാകുളം: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയാണ് സംവിധായകനെതിരെ കേസ് നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നടിയുടെ പരാതിയിൽ സംവിധായകനെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വ്യക്തി വൈരാഗ്യം മൂലമാണ് കേസെന്നാണ് ഒമർ ലുലു പറയുന്നത്. നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നെന്നും അത് ഉപേക്ഷിച്ചതിലുള്ള ദേഷ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ഒമർ ലുലുവിന്റെ വാദം. തന്റെ കയ്യിൽ നിന്നും പണം തട്ടിയെടുക്കാനുള്ള നീക്കമാണ് പരാതിക്ക് പിന്നിലെന്നുമാണ് ഒമർ പറയുന്നത്.
അതേസമയം, റഹ്മാൻ നായകനായെത്തുന്ന ‘ബാഡ് ബോയ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഒമർ.