ന്യൂഡൽഹി: സന്ദേശ്ഖാലിയിൽ ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഷാജഹാൻ ഷെയ്‌ക്കുൾപ്പെടെ ആറുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. തിങ്കളാഴ്ചയാണ് പ്രത്യേക കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. നൂറിലധികം പേജുള്ള കുറ്റപത്രത്തിൽ ഷാജഹാൻ ഷെയ്ഖ്, സഹോദരൻ അലംഗീർ, ഷിബു ഹസ്ര, ദീദാർ ബക്ഷ് തുടങ്ങി ആറുപേർക്കെതിരെയാണ് കുറ്റപത്രം.
പ്രദേശത്ത് കലാപം സൃഷ്ടിക്കുക, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ജനുവരി 5-ന് പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ തൃണമൂല്‍ പ്രവർത്തകർ മര്‍ദ്ദിച്ചത് മുതല്‍ സന്ദേശ്ഖലി സംഘര്‍ഷഭരിതമാണ്. പശ്ചിമബംഗാളിൽ റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ഷെയ്ഖിന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് തൃണമൂൽ പ്രവർത്തകർ ആക്രമിച്ചത്.
ജനുവരി അഞ്ചിന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. കേസിൽ ഫെബ്രുവരി 29-ന് ഷാജഹാൻ ഷെയ്ഖിനെ പൊലീസ് ചെയ്തു. ഷാജഹാനും അനുയായികളും തങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നുവെന്നും ലൈംഗികാതിക്രമം നടത്തുന്നുവെന്നും കാട്ടി പ്രദേശത്തെ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.