the digital signature of the temple city

പെറ്റ് ഷോപ്പിലെ വളർത്തു മൃഗങ്ങളെ മോഷ്ടിച്ചു; മൂന്ന് പേർ പിടിയിൽ

തൃശൂർ: തൃശൂർ പെരിങ്ങാവിൽ വളർത്തു മൃഗങ്ങളെ മോഷ്ടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. രണ്ട് തമിഴ്‌നാട് സ്വദേശികളും ഒരു വടക്കാഞ്ചേരി സ്വദേശിയുമാണ് പിടിയിലായത്. തൃശൂർ വെസ്റ്റ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

- Advertisement - Guruvayoor image

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൂമല സ്വദേശിയായ നിതീഷിന്റെ പെരിങ്ങാവിലെ പെറ്റ് ഷോപ്പിലാണ് ഇന്നലെ പുലർച്ചയോടെ മോഷണം നടന്നത്. പെറ്റ് ഷോപ്പിന്റെ ഗ്രിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ 70,000 ൽ അധികം വില വരുന്ന വളർത്തു മൃഗങ്ങളെ മോഷ്ടിക്കുകയായിരുന്നു. നായ് കുഞ്ഞുങ്ങളും പൂച്ചകുട്ടികളും അടങ്ങുന്ന വളർത്തുമൃഗങ്ങളെയാണ് ഇവർ മോഷ്ടിച്ചത്.

സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും വളർത്തുമൃഗങ്ങളെയും കണ്ടെടുത്തിട്ടുണ്ട്. അതേസമയം ഇവർ കുന്നുംകുളം പ്രദേശത്തുനിന്നും മോഷ്ടിച്ച ബൈക്കുമായാണ് വളർത്തുമൃഗങ്ങളുടെ കവർച്ചയ്‌ക്ക് എത്തിയതെന്നാണ് വിവരം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts