സലൂ ൺ ശൃംഖലയുടെ ഫിനാൻസ് മാനേജരെ കൊലപ്പെടുത്തിയ കേസിൽ അതേ ഓഫീസിലെ തന്നെ ജീവക്കാരും കമിതാക്കളുമായ രണ്ടുപേർക്ക് ജീവപര്യന്തം ശിക്ഷ. 2018 ൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട കീർത്തി വ്യാസിന്റെ കേസിലാണ് ശിക്ഷ വിധിച്ചത്. മുംബൈ കോടതി ജഡ്ജി എം.ജി ദേശ്പാണ്ഡെയാണ് ശിക്ഷിച്ചത്. കൊല നടന്ന് ആറു വർഷമായിട്ടും ഇവരുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. സിദ്ധേഷ് തംഹങ്കറിനും ഖുഷി സഹ്ജ്വാനിയും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. നടൻ ഫർഹാൻ അക്തറിന്റെ മുൻ ഭാര്യയുടേതായിരുന്നു സലൂൺ.
മുംബൈയിലെ ഗ്രാൻഡ് റോഡിൽ താമസിച്ചിരുന്ന കീർത്തിയെ 2018 മാർച്ചിലാണ് കാണാതായത്. രണ്ടു മൈബലുകളിലും ഓഫീസ് ഫോണിലും ലഭിക്കാതായതോടെ കീർത്തിയുടെ സഹോദരി ഷെഫാലി ആണ് പാെലീസിനെ സമീപിച്ചത്. ഒരു മാസത്തിന് ശേഷം പാെലീസ് പ്രതികളെ പിടികൂടി.
സിദ്ധേഷും ഖുഷിയും സലൂൺ ശൃംഖലയിലെ ജീവനക്കാരനായിരുന്നു. കീർത്തി വ്യാസ് അന്ധേരി വെസ്റ്റ് ബ്രാഞ്ചിലെ ഫിനാൻസ് മാനേജരായിരുന്നു. അക്കൗണ്ട് എക്സിക്യൂട്ടീവായ സിദ്ധേഷ് കീർത്തിയുടെ ജൂനിയറായിരുന്നു. ഖുഷി അക്കാഡമി മാനേജരും.
ഇരുവരും അടുപ്പത്തിലുമായിരുന്നു. സിദ്ധേഷിന്റെ ജോലിയിലെ പ്രകടനം മോശമായതിനാൽ കീർത്തി പിരിച്ചു വിടലിന് നോട്ടീസ് നൽകിയിരിക്കുകയായിരുന്നു. മാർച്ച് 16-നായിരുന്നു സിദ്ധേഷിന്റെ അവസാന ദിവസം. കീർത്തിയുടെ തീരുമാനത്തിൽ മാറ്റമില്ലാതിരുന്നതിടെ കമിതാക്കൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കീർത്തി താമസ സ്ഥലത്തുനിന്ന് ഖുഷിയുടെ കാറിൽ കയറി പോകുന്ന കാര്യം വ്യക്തമായിരുന്നു.
ഇതിൽ സിദ്ധേഷുമുണ്ടായിരുന്നു ചർച്ച പരാജയപ്പെട്ടതോടെ മുൻസീറ്റിലിരുന്ന കീർത്തിയ പിൻ സീറ്റിലുണ്ടായിരുന്ന സിദ്ധേഷ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവരും ജോലിക്ക് കയറി. ശേഷം മടങ്ങിയെത്തി മൃതദേഹം മഹുൽ തുറമുഖത്തിന് സമീപമുള്ള കടലിൽ തള്ളുകയായിരുന്നു.ക്രൈം ബ്രാഞ്ച് കാറിൽ നിന്ന് രക്തക്കറ കണ്ടെത്തി. ഡിഎൻഎ ടെസ്റ്റിൽ രക്തം കീർത്തിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ വ്യാസിന്റെ മൃതദേഹം കണ്ടെത്താനായില്ല. സിദ്ധേഷ് വിചാരണയുടെ ഭാഗമായി ജയിലായിരുന്നെങ്കിലും ഖുഷിക്ക് 2021 ൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.