the digital signature of the temple city

പ്രതാപം വീണ്ടെടുക്കാൻ ലാൻഡ്ഫോണുകൾ; പുത്തൻ വിപ്ലവത്തിന് ബിഎസ്എൻഎൽ; അതിവേ​ഗ ഇന്റർനെറ്റും ഫൈബർ കണക്ഷനും വരെ ലഭിക്കും

- Advertisement -[the_ad id="14637"]

ലാൻഡ് ഫോണുകളെ വീണ്ടും ജനപ്രിയമാക്കാൻ ബിഎസ്എൻഎൽ. ഒപ്റ്റിക്കൽ ഫൈബറിലൂടെ ലാൻഡ്ഫോൺ കണക്ഷനും ഇന്റർനെറ്റും ലഭ്യമാക്കുന്ന എഫ്ടിടിഎച്ച് സംസ്ഥാനത്ത് വ്യാപകമാക്കുകയാണ് ലക്ഷ്യം.

മൊബൈൽ വഴി വൈഫൈ ഡാറ്റ ഉൾപ്പടെയുള്ള സേവനങ്ങളും ലഭിക്കും. ഉപയോ​ഗിക്കുന്ന അതേ നമ്പറിൽ‌ തന്നെ ഫൈബർ കണക്ഷനും ലഭിക്കുന്നു. കോപ്പർ ലൈനുകളേക്കാൾ ഹൈ സ്പീഡ് കണക്ഷനും ഡാറ്റയുമാണ് പുതിയ രീതിയിലുള്ളത്. കോപ്പർലൈൻ എക്സ്ചേഞ്ചിനെ അപേക്ഷിച്ച് ഒപ്റ്റിക്കൽ ഫൈബർ എക്ചേഞ്ചിന് വൈദ്യുതി ഉപയോ​ഗവും കുറവാണ്. ഇതുവരെ ആറ് ലക്ഷത്തോളം ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകൾ സ്ഥാപിച്ചതായാണ് വിവരം.

ഒരു കാലത്ത് സമ്പത്തിന്റെ പ്രതീകമായിരുന്നു ലാൻഡ്ഫോണുകൾ. അതിലേറെ പേരും ഉപയോ​ഗിച്ചിരുന്നത് ബിഎസ്എൻഎൽ കണക്ഷനുകളായിയരുന്നു. മൊബൈൽ ഫോണുകളുടെയും ഇന്റർനെറ്റ് കണക്ഷനുകളുടെയും വരവോടെയാണ് ലാൻഡ് ഫോണുകളുടെ പ്രതാപം കുറഞ്ഞുവന്നത്. ഇതിന് പിന്നാലെയാണ് ഒപ്റ്റിക്കൽ ഫൈബറിലൂടെ അതിവേ​ഗ ഇന്റർനെറ്റ് ഉൾപ്പടെ ലഭ്യമാക്കുന്ന ലാൻഡ്ഫോൺ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts