the digital signature of the temple city

കൊച്ചിയിൽ മേഘ വിസ്ഫോടനമെന്ന് സൂചന; ഒന്നര മണിക്കൂറിൽ പെയ്തത് 98 മി.മീ മഴ

- Advertisement -[the_ad id="14637"]

കൊച്ചി: കൊച്ചിയിൽ മേഘ വിസ്ഫോടനമുണ്ടായതായി സൂചന. തുടർച്ചയായ ശക്തമായ മഴയാണ് കൊച്ചിയിൽ ലഭിച്ചിരിക്കുന്നത്. ഒന്നര മണിക്കൂറിനുള്ളിൽ കൊച്ചിയിൽ പെയ്തത് 98 മി.മീ മഴയാണ്. കുസാറ്റിലെ മഴ മാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. മേഘ വിസ്ഫോടനമാകാം ഇതെന്നാണ് കുസാറ്റിലെ ശാസ്ത്രജ്ഞർ പറയുന്നത്.

സാധാരണ ഗതിയിൽ മേഘവിസ്‌ഫോടനം സ്ഥിരീകരിക്കുന്നതിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിക്കുന്ന ചില മാനദണ്ഡങ്ങൾ ഉണ്ട്. ഒരു മണിക്കൂറിൽ നൂറ് മില്ലീമീറ്റർ മഴ പെയ്താലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത് മേഘ വിസ്ഫോടനമായി സ്ഥിരീകരിക്കുന്നത്. സമാന രീതിയിലാണ് കൊച്ചി നഗരത്തിൽ മഴ ലഭിച്ചിരിക്കുന്നത്. കൊച്ചിയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ തന്നെ കളമശ്ശേരിയിലുള്ള ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്ന് രേഖപ്പെടുത്തിയത് 150 മില്ലീമീറ്റർ മഴയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ കൊച്ചിയിൽ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

ശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിന് മുകളിൽ മഴ മേഘങ്ങൾ രൂപപ്പെടാനും കൂടുതൽ മഴ ലഭിക്കാനുമുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നത്. കാക്കനാട്, ഐ ടി ഹബ്ബായ ഇൻഫോ പാർക്ക് എന്നിവിടങ്ങളിൽ അടക്കം വെള്ളക്കെട്ട് രൂക്ഷമാണ്. വരും മണിക്കൂറിലും ശക്തമായ മഴ തുടരുമെന്ന് കുസാറ്റിലെയടക്കം ശാസ്ത്രജ്ഞർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts