the digital signature of the temple city

കാലിൽ കയർ കുരുങ്ങിയ നിലയിൽ പിടിയാന; മയക്കുവെടി വയ്‌ക്കാൻ അനുമതി

ഇടുക്കി: മറയൂരിൽ കാലിൽ കയർ കുരുങ്ങിയ നിലയിൽ കാട്ടാനയെ കണ്ടെത്തി. കാട്ടാനയുടെ കാലിൽ നിന്ന് കയർ നീക്കം ചെയ്ത് ചികിത്സ നൽകുന്നതിനായി ആനയെ മയക്കുവെടിവെക്കാൻ തീരുമാനമായി. ഇതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിട്ടുണ്ട്.

- Advertisement - Guruvayoor image

ഒരു മാസം മുമ്പാണ് പിടിയാനയുടെ കാലിൽ പ്ലാസ്റ്റിക് കയർ കുരുങ്ങിയത്. കയർ കുരുങ്ങിയ ഭാഗത്ത് പഴുത്ത് മുറിവായതിനെ തുടർന്നാണ് മയക്കുവെടി വയ്‌ക്കാനുള്ള തീരുമാനത്തിലേക്ക് വനംവകുപ്പെത്തിയത്.

കാന്തല്ലൂർ പെരടി പള്ളം ഭാഗത്താണ് ആനയുള്ളതെന്നും മയക്കുവെടി വച്ച ശേഷം പ്രാഥമിക ചികിത്സകൾ ആനയ്‌ക്ക് നൽകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts